Obituary | മലയാളി യുവാവ് ദമാമില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

 


ADVERTISEMENT

ജിദ്ദ: (www.kvartha.com) മലയാളി യുവാവ് ദമാമില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ഉണ്ണിക്കുളം (പൂനൂര്‍) കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത് (26 )ആണു മരിച്ചത്.

ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കംപനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ബാസിത് ദമാമില്‍ ജോലി ആവശ്യാര്‍ഥം എത്തിയതായിരുന്നു.
Aster_MIMS

Obituary | മലയാളി യുവാവ് ദമാമില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു

മൂന്നു ദിവസം മുന്‍പ് ഇവിടെ എത്തിയ ബാസിതിനെ കടുത്ത പനിയെ തുടര്‍ന്നു ദമാം മെഡികല്‍ കോംപ്ലക്സിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ ആയിരുന്നു മരണം.

നേരത്തെ കുവൈതില്‍ ഉണ്ടായിരുന്ന ബാസിത് ഒരു വര്‍ഷം മുന്‍പാണു സഊദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബശീര്‍ ദമാമില്‍ എത്തിയിട്ടുണ്ട്. മാതാവ് റംല.

Keywords: Kozhikode native died of Pnuemonia in Dammam, Saudi Arabia, Dammam, Dead, Obituary, Malayalee, Gulf, World.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia