ജിദ്ദ: (www.kvartha.com) മലയാളി യുവാവ് ദമാമില്‍ അസുഖത്തെ തുടര്‍ന്ന് മരിച്ചു. കോഴിക്കോട് ഉണ്ണിക്കുളം (പൂനൂര്‍) കോളിക്കല്‍ തോട്ടത്തില്‍ മുഹമ്മദ് അബ്ദുല്‍ ബാസിത് (26 )ആണു മരിച്ചത്.
ബുറൈദ കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന മുസ്താഫ് സമൂസ കംപനിയില്‍ സെയില്‍സ്മാനായി ജോലി ചെയ്തിരുന്ന ബാസിത് ദമാമില്‍ ജോലി ആവശ്യാര്‍ഥം എത്തിയതായിരുന്നു.
മൂന്നു ദിവസം മുന്‍പ് ഇവിടെ എത്തിയ ബാസിതിനെ കടുത്ത പനിയെ തുടര്‍ന്നു ദമാം മെഡികല്‍ കോംപ്ലക്സിലെ തീവ്ര പരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പരിശോധനയില്‍ ന്യുമോണിയ സ്ഥിരീകരിക്കുകയും ചെയ്തു. വിദഗ്ധ ചികിത്സ നടക്കുന്നതിനിടയില്‍ ആയിരുന്നു മരണം.
നേരത്തെ കുവൈതില്‍ ഉണ്ടായിരുന്ന ബാസിത് ഒരു വര്‍ഷം മുന്‍പാണു സഊദിയിലെത്തിയത്. റിയാദിലുള്ള പിതാവ് ബശീര്‍ ദമാമില്‍ എത്തിയിട്ടുണ്ട്. മാതാവ് റംല.
Keywords: Kozhikode native died of Pnuemonia in Dammam, Saudi Arabia, Dammam, Dead, Obituary, Malayalee, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.