സൗദി അറേബ്യയിലെ ദമാമില്‍ കോഴിക്കോട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

 


ADVERTISEMENT

ദമാം: (www.kvartha.com 10.11.2019) സൗദി അറേബ്യയിലെ ദമാമില്‍ കോഴിക്കോട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജ് കണ്ണേവേലിയില്‍ ബ്രിസ്റ്റോ യോഹന്നാന്‍ (29) ആണ് മരിച്ചത് . ശനിയാഴ്ച വൈകുന്നേരമാണ് അപകടം സംഭവിച്ചത്.

ബ്രിസ്റ്റോ ഓടിച്ചിരുന്ന കൊറോള കാര്‍ ദമാം കൊദരിയ്യയില്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറിനു പിറകില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ വാഹനം പൂര്‍ണമായും തകര്‍ന്ന് തല്‍ക്ഷണം മരണം സംഭവിച്ചു.

സൗദി അറേബ്യയിലെ ദമാമില്‍ കോഴിക്കോട് സ്വദേശി വാഹനാപകടത്തില്‍ മരിച്ചു

കഴിഞ്ഞ മൂന്നു വര്‍ഷമായി ദമാം അഡ്വാന്‍സ് വേള്‍ഡ് എ സി കമ്പനിയില്‍ സെയില്‍സ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തുവരികയായിരുന്നു ബ്രിസ്റ്റോ . കാന്‍സര്‍ രോഗിയായിരുന്ന ബ്രിസ്റ്റോയുടെ പിതാവ് യോഹന്നാന്‍ മരണപ്പെട്ടു ഞായറാഴ്ച ഒരു വര്‍ഷം പൂര്‍ത്തിയാകാനിരിക്കെയാണ് യുവാവിന്റെ ദാരുണാന്ത്യം.

അടുത്ത ആഴ്ച ബ്രിസ്റ്റോ അവധിക്കായി നാട്ടിലേക്ക് പോകാനിരിക്കുകയായിരുന്നു. മോളി യോഹന്നാനാണ് മാതാവ്. ക്രിസ്റ്റി യോഹന്നാന്‍ ഏക സഹോദരനാണ് . നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു . സാമൂഹ്യ പ്രവര്‍ത്തകന്‍ നാസ് വക്കത്തിന്റെ നേതൃത്വത്തിലാണ് നടപടി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  Kozhikode native died in an accident in Saudi Arabia, News, Accidental Death, Malayalees, Dead, Dead Body, Saudi Arabia, Dammam, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia