കോട്ടയം സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

 


ദുബൈ: (www.kvartha.com 15.04.2020) ദുബൈയില്‍ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. കോട്ടയം ചങ്ങനാശേരി തൃക്കൊടിത്താനം എടത്തിനകം ചാലുങ്കല്‍ ഷാജി സക്കറിയ (51) ആണ് മരിച്ചത്. ദുബൈയിലെ ജിന്‍കോ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായിരുന്ന ഷാജിയെ പാന്‍ക്രിയാസ് സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തുടര്‍ന്നുള്ള പരിശോധനയില്‍ കൊവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു. മൃതദേഹം ദുബൈയില്‍ തന്നെ സംസ്‌കരിക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
പുന്നവേലി ഇടത്തിനകം കറിയാച്ചന്‍ -ത്രേസ്യാമ്മ ദമ്പതികളുടെ മകനാണ് .

കോട്ടയം സ്വദേശി ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചു

ഭാര്യ: മിനി തൃക്കൊടിത്താനം വടക്കനാട്ട് കുടുംബാംഗം. മക്കള്‍: ജൂവല്‍, നെസ്സിന്‍, ഇരുവരും സ്‌കൂള്‍ വിദ്യാര്‍ത്ഥികളാണ്. സഹോദരങ്ങള്‍: ഷാബു, സോണി (ദുബൈ).

നേരത്തെ ദുബൈയില്‍ കൊവിഡ് ബാധിച്ച് മൂന്നു മലയാളികള്‍ കൂടി മരിച്ചിരുന്നു.

Keywords:  Kottayam native dies of  covid in Dubai, Dubai, News, Health, Health & Fitness, Gulf, Obituary, Dead, Hospital, Treatment, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia