Victory | കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ് ടൂർണമെന്റ്: ഗെയിം ചേഞ്ചേഴ്സ് കിരീടം ചൂടി

 
kollam pravasi association cricket tournament game changers

Photo: Arranged

ഗെയിം ചേഞ്ചേഴ്സ് ചാമ്പ്യന്മാർ, കൊല്ലം പ്രവാസി അസോസിയേഷൻ ക്രിക്കറ്റ്, ബഹ്റൈൻ 

ബഹ്റൈൻ: (KVARTHA) കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്രിക്കറ്റ് ടൂർണമെന്റിൽ ഗെയിം ചേഞ്ചേഴ്സ് ടീം ചാമ്പ്യന്മാരായി. ഫൈനലിൽ സിത്ര സ്റ്റാർസിനെ പരാജയപ്പെടുത്തിയാണ് ഗെയിം ചേഞ്ചേഴ്സ് കിരീടം നേടിയത്.

സമാപന ചടങ്ങ്  സാമൂഹ്യ പ്രവർത്തകൻ അമൽദേവ് ഉത്ഘാടനം ചെയ്തു. വിജയികൾക്ക് ക്യാഷ് അവാർഡും ട്രോഫിയും വിതരണം ചെയ്തു. ബി.കെ.എസ് ലൈബ്രേറിയൻ വിനോദ്, കെ.പി.എ വൈസ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി അനോജ് മാസ്റ്റർ, ഹമദ് ടൗൺ ഏരിയ കോ-ഓർഡിനേറ്റർമാരായ അജിത് ബാബു, പ്രമോദ് വിഎം, സെൻട്രൽ കമ്മിറ്റി അംഗം പ്രദീപ്, ക്രിക്കറ്റ് കോ ഓർഡിനേറ്റർ നാരായണൻ, ജോയിന്റ് സെക്രട്ടറി ബിനിത അജിത് എന്നിവർ വിജയികൾക്ക് ആശംസകൾ നേർന്നു.

ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ട്രഷറർ സുജേഷ് നന്ദിയും പറഞ്ഞു. സെൻട്രൽ കമ്മിറ്റി അംഗങ്ങളായ മനോജ് ജമാൽ, ലിനീഷ് പി. ആചാരി എന്നിവർ ചടങ്ങില്‍ സന്നിഹിതരായിരുന്നു.

kollam pravasi association cricket tournament game changers

വിവിധ വിഭാഗങ്ങളിൽ സമ്മാനങ്ങൾ പ്രഖ്യാപിക്കപ്പെട്ടു:

* ബെസ്റ്റ് ബാറ്റ്സ്മാൻ: കെ. ആർ. ഹരി
* ബെസ്റ്റ് ബൗളർ: ജിൻഷാദ്
* മാൻ ഓഫ് ദി മാച്ച്: ജുനൈദ്
* വാലൂയബിൽ പ്ലെയർ: ഇയേഷ്

ഹമദ് ടൗൺ ഏരിയ വൈസ് പ്രെഡിഡന്റ് വിനോദ് പരവൂർ, കെ.പി.എ ടസ്‌കേഴ്‌സ് ക്രിക്കറ്റ് ടീം അംഗങ്ങളായ വിനീത്, പ്രശാന്ത്, ഷാൻ എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി. സജി, പ്രദീപ്, രജിത് എന്നിവർ നിയന്ത്രിച്ചു.

 #KollamPravasiAssociation #CricketTournament #GameChangers #Bahrain #KeralaExpats #Sports #Winners

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia