Table Talk | കൊല്ലം ജില്ലയുടെ 75 വർഷങ്ങൾ - പ്രവാസി വെൽഫെയർ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊല്ലം ജില്ലയുടെ 75-ാം വാർഷികത്തിൽ പ്രാഥമിക വികസനം, പരിസ്ഥിതി പ്രശ്നങ്ങൾ, പുതുമുഖ സംരംഭങ്ങൾ ചർച്ച ചെയ്തു.
ദോഹ:(KVARTHA) കൊല്ലം ജില്ല രൂപീകൃതമായ 75 വർഷങ്ങൾ പിന്നിട്ടതിന് അനുബന്ധിച്ച് പ്രവാസി വെൽഫെയർ കൊല്ലം ജില്ലകമ്മിറ്റി (Pravasi Welfare Kollam District Committee) ടേബിൾ ടോക്ക് (Table Talk) സംഘടിപ്പിച്ചു. വേണാട് രാജ്യത്തിന്റെ തലസ്ഥാനവും പ്രാചീന ഇന്ത്യയിലെ പ്രധാന തുറമുഖവും വ്യാപാര കേന്ദ്രവുമായിരുന്ന കൊല്ലത്തിന്റെ ചരിത്ര പ്രാധാന്യത്തെ ഉദ്ഘാടന പ്രസംഗത്തിൽ പ്രവാസി വെൽഫെയർ സംസ്ഥാന പ്രസിഡന്റ് ചന്ദ്രമോഹൻ വിശദീകരിച്ചു.

പ്രവാസ ലോകത്തെ വിവിധ മേഖലകളിൽ നിന്നുള്ള കൊല്ലം നിവാസികൾ പരിപാടിയിൽ പങ്കെടുത്തു. ജില്ലയുടെ പ്രതീക്ഷകളും പ്രതിസന്ധികളും അംഗങ്ങൾ ചർച്ചയിൽ മുന്നോട്ടുവച്ചു. മറ്റ് ജില്ലകൾ വ്യത്യസ്ത മേഖലകളിൽ മുന്നേറുമ്പോൾ, പരമ്പരാഗത വ്യവസായങ്ങളിലും അടിസ്ഥാന വികസനത്തിലും ജില്ല നേരിടുന്ന വെല്ലുവിളികൾ ചർച്ചയായി.
ടൂറിസം (Tourism), ഐടി (IT), കശുവണ്ടി- കയർ (Cashew - Coir) പരമ്പരാഗത വ്യവസായങ്ങളുടെ ആധുനികവൽക്കരണം (Modernization), മത്സ്യവിഭവം (Fisheries), ധാതു സമ്പത്ത് (Mineral Wealth) മേഖലകളിലെ പുതിയ നിക്ഷേപങ്ങളിലൂടെ (New Investments) ജില്ലക്ക് മുന്നേറാൻ കഴിയും. ഗവൺമെന്റിന്റെയും പ്രവാസികളുടെയും നിരന്തര (Continuous) ശ്രദ്ധയും നിക്ഷേപങ്ങളും, നവ സംരംഭങ്ങളുടെ വളർച്ചയും (Growth of New Ventures) ജില്ലയുടെ മുന്നേറ്റത്തിന് അനിവാര്യമാണ്.
ജില്ലയിൽ ലഭ്യമായ സർക്കാറിന്റെ തന്നെ റവന്യൂ, തോട്ട ഭൂമി, ഓയിൽപാം എസ്റ്റേറ്റ്, അടച്ചുപൂട്ടിയ മുൻ വ്യവസായ സംരംഭങ്ങളുടെ (Closed Industrial Projects) ഭൂമിയൊക്കെ എയിംസ് (AIMS) തുടങ്ങിയ പുതിയ സ്ഥാപനസംരംഭങ്ങളുടെയും, ഭൂരഹിതരായ പിന്നോക്ക ദളിതർക്കും മറ്റ് അർഹതപ്പെട്ടവർക്ക് (Eligible Backward Communities) വേണ്ടി ഉപയോഗിക്കണമെന്നും അഭിപ്രായപ്പെട്ടു.
തീരമേഖലകളിലെ അശാസ്ത്രീയ ധാതു ഖനനം (Irregular Mining), മലയോരങ്ങളിലെ പാറക്വാറികൾ (Quarries), ശുദ്ധജലസ്രോതസ്സുകളുടെ മലിനീകരണം തുടങ്ങിയ പരിസ്ഥിതി നശീകരണ പ്രവർത്തനങ്ങളിലും അമിത ശബ്ദമലിനീകരണത്തിലും ആശങ്ക രേഖപ്പെടുത്തി.
ജില്ലാ പ്രസിഡന്റ് മുഹമ്മദ് നജീം സ്വാഗതം പറഞ്ഞു. നിജാം, ലിജിൻരാജൻ, രാജേഷ്, അസ്‌ലം, ആഷിന, സുരേഷ്, ഫക്കറുദ്ദീൻ, അബ്ദുൽ റഷീദ്, സബീർ, നിസാർ നിയാസ്, മൻസൂർ എം.എച്ച് തുടങ്ങിയവർ സംസാരിച്ചു. ഷിബു ഹംസ ചര്‍ച്ച നിയന്ത്രിച്ചു.
