Recognition | കെഎംസിസിക്ക് ദുബൈ ഗവൺമെന്റിന്റെ പ്രശംസാപത്രം; പാണക്കാട് സാദിഖ് അലി തങ്ങൾ ഏറ്റുവാങ്ങി
● കഴിഞ്ഞ അഞ്ചു വർഷത്തിലാണ് നിരവധി ക്യാമ്പുകളാണ് സംഘടിപ്പിച്ചത്.
● ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു.
ദുബൈ: (KVARTHA) ദുബൈ ഹെൽത്തിന്റെ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടത്തിയ രക്തദാന ക്യാമ്പുകളുടെ വിജയത്തിന് അംഗീകാരമായി ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിക്ക് ദുബൈ ഗവൺമെന്റ് പ്രശംസാപത്രം നൽകി. കഴിഞ്ഞ അഞ്ചു വർഷമായി ദുബായ് കെഎംസിസി കൈൻഡ്നെസ് ബ്ലഡ് ഡൊണേഷൻ ടീം സംയുക്തമായി നടത്തിയ ഈ ക്യാമ്പുകളിൽ നിരവധി പേർ രക്തദാനം നടത്തിയിരുന്നു.
ദുബൈയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും, ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ വെച്ചും നടത്തിയ മെഗാ രക്തദാന ക്യാമ്പില്‍ നിന്നുമായി നിരവധി പേരാണ് രക്തദാനം നൽകിയത്. കഴിഞ്ഞ അഞ്ചു വർഷത്തിലാണ് നിരവധി ക്യാമ്പുകളാണ് സംഘടിപ്പിച്ചത്. കെഎംസിസി ഉപദേശക സമിതി ചെയര്‍മാന്‍ ഷംസുദ്ദീന്‍ ബിന്‍ മുഹ്‌യുദ്ദീൻ രക്തധാനം നല്‍കിക്കൊണ്ടാണ് ക്യാമ്പയിന് തുടക്കം കുറിച്ചത്.
ദുബൈ ബ്ലഡ് ഡൊണേഷൻ സെന്ററിൽ നടന്ന ചടങ്ങിൽ ബ്ലഡ് ഡൊണേഷൻ സൂപ്പർവൈസർ അൻവർ, മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങൾക്ക് പ്രശംസാപത്രം കൈമാറി. ദുബൈ കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റിയുടെ ഈദ് അൽ ഇത്തിഹാദ് ആഘോഷത്തിന്റെ ഭാഗമായി നടന്ന രക്തദാന ക്യാമ്പിൽ വെച്ചാണ് ഈ പ്രശംസാപത്രം കൈമാറ്റം ചെയ്തത്.
ദുബൈ സർക്കാർ സ്വീകരിക്കുന്ന സഹിഷ്ണുതയും മാനവികതയും ലോകത്തിന് മുന്നിൽ ഒരു ഉദാത്ത മാതൃകയാണെന്ന് പാണക്കാട് സയ്യദ് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു. പ്രവാസി സമൂഹത്തിന് ദുബൈ നൽകുന്ന പിന്തുണയും പ്രോത്സാഹനവും അഭിനന്ദനീയമാണ്. കെഎംസിസി കാസർകോട് ജില്ലാ കമ്മിറ്റി നടത്തിക്കൊണ്ടിരിക്കുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ജില്ലാ പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഹനീഫ് ടി.ആർ സ്വാഗതം പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം, സംസ്ഥാന സെക്രട്ടറി കെ.എം ഷാജി, കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ഉപദേശക കമ്മിറ്റി ചെയർമാൻ ഷംസുദ്ദീൻ ബിൻ മുഹ്‌യദ്ദീൻ, കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് ഡോ. അൻവർ അമീൻ, ജനറൽ സെക്രട്ടറി യഹ്യ തളങ്കര, അൻവർ നഹ, ഷാർജ ഇന്ത്യൻ അസോഷിയേഷൻ പ്രസിഡണ്ട് നിസാർ തളങ്കര, റിയാസ് ചേലേരി, സംസ്ഥാന ഭാരവാഹികളായ അബ്ദുല്ല ആറങ്ങാടി, അഡ്വ. ഇബ്രാഹിം ഖലീൽ, ഹംസ തൊട്ടി, അഫ്സൽ മെട്ടമ്മൽ, ഇസ്മായിൽ ഏറമല, റയീസ് തലശ്ശേരി, ഒ. മൊയ്‌ദു, ഒ.കെ. ഇബ്രാഹിം, ബാബു തിരുനാവായ, കൈൻഡൻസ്ബ്ലഡ് ഡൊണേഷൻ ടീം പ്രതിനിധികളായ അൻവർ വയനാട്, ശിഹാബ് തെരുവത്ത്, ജില്ലാ ഭാരവാഹികളായ സി.എച്ച് നൂറുദ്ദീൻ, ഇസ്മയിൽ നാലാം വാതുക്കൽ, അബ്ബാസ് കെ.പി, റഫീഖ് പടന്ന, ഹസൈനാർ ബീജന്തടുക്ക, സുബൈർ അബ്ദുല്ല, അഷറഫ് ബായാർ, സുബൈർ കുബണൂർ, സി.എബഷീർ പള്ളിക്കര, ആസിഫ് ഹൊസങ്കടി, റഫീഖ് കടാങ്കോട്, മണ്ഡലം പ്രധാന ഭാരവാഹികളായ ഇബ്രാഹിം ബേരിക്ക, ഫൈസൽ പട്ടേൽ, റഫീഖ് മാങ്ങാട്, എ.ജി.എറഹ്മാൻ, റാഷിദ് പടന്ന, അഷറഫ് ബച്ചൻ, ഹനീഫ കട്ടക്കാൽ, ഹസ്ക്കർ ചൂരി, സൈഫുദ്ദീൻ മൊഗ്രാൽ, മൻസൂർ മർത്യ, ഉപ്പി കല്ലങ്കൈ, ആരിഫ് കൊത്തിക്കാൽ, സലാം മാവിലാടം, കാസർഗോഡ് ജില്ലാ പഞ്ചായത്ത് മെമ്പർ ഗോൾഡൻ റഹ്‌മാൻ, സലാം മാവിലാടം, സമീർ ബെസ്റ്റ് ഗോൾഡ്, മാഹിൻ കുന്നിൽ തുടങ്ങി വിവിധ കെ.എം.സി.സി മണ്ഡലം ഭാരവാഹികൾ, പഞ്ചായത്ത്, മുൻസിപ്പൽ നേതാക്കൾ, പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ജില്ലാ ട്രഷറർ ഡോക്ടർ ഇസ്മായിൽ മൊഗ്രാൽ നന്ദി പറഞ്ഞു.
#KMCC #DubaiGovernment #BloodDonation #SadiqAliThangal #DubaiExpatriates #HumanitarianEfforts