യു എ ഇ യില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

 


ADVERTISEMENT

അബൂദബി: (www.kvartha.com 04.07.2020) യു എ ഇ യില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി. കേന്ദ്ര വ്യോമയാന വകുപ്പാണ് അപ്രതീക്ഷിത വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ പല ചാര്‍ട്ടേഡ് വിമാനങ്ങളുടെ യാത്ര മുടങ്ങി. ശനിയാഴ്ച ഉച്ചയ്ക്ക് 02:20ന് അബൂദബിയില്‍ നിന്നും കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പറക്കേണ്ടിയിരുന്ന അബൂദബി സംസ്ഥാന കെ എം സി സി ചാര്‍ട്ടര്‍ ചെയ്ത ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ഇ വൈ 2 വിമാത്തിന് ഡയറക്ടറേറ്റ് ഓഫ് ജനറല്‍ സിവില്‍ ഏവിയേഷന്‍ അനുമതി ലഭിക്കാതിരുന്നതിനെത്തുടര്‍ന്ന് യാത്ര റദ്ദാക്കുകയായിരുന്നു. എന്നാല്‍ മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമുള്ള വിമാന കമ്പനികള്‍ക്ക് അനുവാദം നല്‍കിയിട്ടുണ്ട്.

യു എ ഇ യില്‍ നിന്നുള്ള ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ ഇറക്കുന്നതിന് വിലക്കേര്‍പ്പെടുത്തി

മാത്രമല്ല യു എ ഇ വിമാനങ്ങള്‍ക്ക് യാത്ര റദ്ദാക്കിയതു സംബന്ധിച്ച ഓദ്യോഗിക അറിയിപ്പൊന്നും ലഭിപ്പിട്ടില്ലെന്നാണ് അബൂദബി കെ എം സി സി നടത്തിയ അന്വേഷണത്തില്‍ തെളിഞ്ഞത്. 183 യാത്രക്കാരാണ് റദ്ദാക്കിയ വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 5 കുട്ടികളുമുണ്ട്. യു എ ഇ വിമാന കമ്പനികള്‍ക്ക് അനുമതി നിഷേധിച്ചതിന്റെ കാരണം ഇപ്പോഴും അവ്യക്തമാണ്.

Keywords:  World, News, Abu Dhabi, India, Flight, Cancelled, COVID-19, KMCC, Ethihad, Emirates Airlines, Gulf, Country, Corona, Virus, Airport, Air Plane, KMCC chartered flight from Abu Dhabi cancelled due to not getting Indian permission.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia