ഐപിഎല്‍ 2021: ബെന്‍ഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച; കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 93 റണ്‍സ്

 


അബൂദബി: (www.kvartha.com 20.09.2021) ഐപിഎലില്‍ കൊല്‍ക്കത്തക്കെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബെന്‍ഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച. ബെന്‍ഗ്ലൂര്‍ 19 ഓവറില്‍ 92 റണ്‍സിന് പുറത്തായി. ടോസ് നേടി നായകന്‍ വിരാട് കോഹ്ലി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു.

സ്പിന്നെര്‍ വരുണ്‍ ചക്രവര്‍ത്തി 11 റണ്‍സിന് മൂന്ന് വികെറ്റെടുത്തപ്പോള്‍ ആന്ദ്രെ റസലും ഫെര്‍ഗൂസും രണ്ട് വികെറ്റ് വീതം വീഴ്ത്തി. ഓപെണര്‍ ദേവ്ദത്ത് പടിക്കലാണ് (22)ബെന്‍ഗ്ലൂരിന്റെ ടോപ് സ്‌കോറര്‍.

ഐപിഎല്‍ 2021: ബെന്‍ഗ്ലൂരിന് ബാറ്റിംഗ് തകര്‍ച്ച; കൊല്‍ക്കത്തയ്ക്ക് ലക്ഷ്യം 93 റണ്‍സ്

കോഹ്ലിയെ മടക്കി അയച്ച പ്രസിദ്ധ കൃഷ്ണ കൊല്‍ക്കത്തയ്ക്ക് ആദ്യ വികെറ്റ് സമ്മാനിച്ചു. കോഹ്ലി മടങ്ങിയശേഷം ദേവ്ദത്ത് പടിക്കലും അരങ്ങേറ്റക്കാരന്‍ ശ്രീകര്‍ ഭരത്തും ചേര്‍ന്ന് ബെന്‍ഗ്ലൂറിനെ കരകയറ്റാന്‍ ശ്രമിച്ചെങ്കിലും പവര്‍പ്ലേയിലെ അവസാന പന്തില്‍ പടിക്കലിനെ (22) ആന്ദ്രെ റസല്‍ ദിനേശ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. പിന്നാലെ എ ബി ഡിവില്ലിയേഴ്‌സിനെ(0) നേരിട്ട ആദ്യ പന്തില്‍ മടക്കിയതോടെ ബെന്‍ഗ്ലൂരിന് മേല്‍ കൊല്‍ക്കത്ത പൂര്‍ണമായി ആധിപത്യം സ്ഥാപിച്ചു.

Keywords: KKR vs RCB, Today's Match Updates: Knight Riders Make 56 in Powerplay in Chase of 93, Abu Dhabi, News, Sports, Cricket, IPL, Virat Kohli, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia