ശാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 12-ാമത് കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി 'ഖുഷി'; മൂന്ന് എഡിഷന്‍ പിന്നിട്ട നോവല്‍ കയ്യിലെടുത്തത് പൂച്ചക്കുട്ടിയും 5 വയസുകാരനും

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ശാര്‍ജ: (www.kvartha.com 20.05.2021) ശാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന പന്ത്രണ്ടാമത് കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി 'ഖുഷി'. മെയ് 19 ന് ആരംഭിച്ച വായനോത്സവം 29 ന് സമാപിക്കും.
ദുബൈയില്‍ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ കാസര്‍കോട് സ്വദേശി സാദിഖ് കാവില്‍ രചിച്ച് 2017 ല്‍ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച കുട്ടികളുടെ നോവല്‍ ആണ് ഖുഷി. ഗള്‍ഫിലെ പരിസ്ഥിതി സംബന്ധമായ വിഷയം പ്രമേയമാക്കിയുള്ളതാണ് ഇതിലെ കഥ.

ശാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 12-ാമത് കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി 'ഖുഷി'; മൂന്ന് എഡിഷന്‍ പിന്നിട്ട നോവല്‍ കയ്യിലെടുത്തത് പൂച്ചക്കുട്ടിയും 5 വയസുകാരനും

ഒരു നഗരത്തിലെ പാര്‍കിലും ഒമാനിലെ ഫ് ളാറ്റിലും നടക്കുന്ന സംഭവവികാസങ്ങളില്‍ ഖുഷി എന്ന പൂച്ചക്കുട്ടിയും ജയ് എന്ന അഞ്ചു വയസുകാരനുമാണ് പ്രധാന കഥാപാത്രങ്ങള്‍. കുട്ടികളില്‍ പരിസ്ഥിതി അവബോധം സൃഷ്ടിക്കുകയാണ് നോവലിന്റെ ലക്ഷ്യമെന്ന് സാദിഖ് കാവില്‍ പറഞ്ഞു. ഗള്‍ഫിലും കേരളത്തിലും വ്യാപകമായി വായിക്കപ്പെട്ട ഖുഷി മൂന്ന് എഡിഷന്‍ പിന്നിട്ട നോവലാണ്. പ്രശസ്ത സാഹിത്യകാരന്‍ ബെന്യാമിനാണ് അവതാരിക എഴുതിയിട്ടുള്ളത്.

ഉത്സവനഗരിയിലെ ഹാള്‍ നമ്പര്‍ മൂന്നിലാണ് ഡിസി ബുക്‌സ് സ്റ്റാള്‍ ഉള്ളത്. ഇവിടെയടക്കം ഈ ഹാളിലെ ബാക്കി എല്ലാ സ്റ്റാളുകളിലും ഇംഗ്ലീഷ് പുസ്തകങ്ങള്‍ മാത്രമാണ് പ്രദര്‍ശിപ്പിച്ചിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് അനിശ്ചിതമായി വിലക്കുള്ളതിനാല്‍ ഇപ്രാവശ്യം പ്രസാധകരോ എഴുത്തുകാരോ വരുന്നില്ല. എന്നാല്‍ ദുബൈയില്‍ ശാഖയുള്ള ഡിസി ബുക്‌സ് സ്റ്റാള്‍ ഒരുക്കി. ലോകത്തെ പ്രശസ്തമായ കുട്ടികളുടെ ഏറ്റവും പുതിയ ഇംഗ്ലീഷ് സാഹിത്യ കൃതികള്‍ ഇവിടെ ലഭ്യമാണ്.

ശാര്‍ജ എക്‌സ്‌പോ സെന്ററില്‍ നടക്കുന്ന 12-ാമത് കുട്ടികളുടെ വായനോത്സവത്തിലെ ഏക മലയാള പുസ്തകമായി 'ഖുഷി'; മൂന്ന് എഡിഷന്‍ പിന്നിട്ട നോവല്‍ കയ്യിലെടുത്തത് പൂച്ചക്കുട്ടിയും 5 വയസുകാരനും

Keywords:  'Khushi' is the only Malayalam book in the 12th Children's Reading Festival held at Sharjah Expo Center, Sharjah, News, Book, Children, Writer, Kasaragod, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script