Underwater explosives | വെള്ളത്തിനടിയിലെ സ്ഫോടകവസ്തുക്കള്‍ സുരക്ഷിതമായി ഈ കരങ്ങളില്‍ ഭദ്രം; ദുബൈ പൊലീസില്‍ ചരിത്രം കുറിച്ച് വനിതാ സാന്നിധ്യം ഖുലൂദ് അബ്ദുല്ല അല്‍മുര്‍റി
Sep 8, 2022, 21:56 IST
-ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com) ദുബൈ പൊലീസിലെ പ്രഥമ വനിതാ അന്‍ഡര്‍വാടര്‍ എക്സ്‌പ്ലോസീവ് സ്പെഷ്യലിസ്റ്റായി ഖുലൂദ് അബ്ദുല്ല അല്‍മുര്‍റി. ഏറെ അപകടംനിറഞ്ഞ സ്ഫോടകവസ്തുക്കള്‍ കൈകാര്യം ചെയ്യുന്നതില്‍ മുന്തിയ പ്രകടനമാണ് സര്‍ജന്റ് ഖുലൂദ് അബ്ദുല്ല അല്‍മുര്‍റി കാഴ്ചവെയ്ക്കുന്നത്. വെള്ളത്തിനടിയിലെ സ്ഫോടകവസ്തുക്കള്‍ സുരക്ഷിതമായി കൈകാര്യം ചെയ്യുന്നതില്‍ 16 വര്‍ഷം നീണ്ട നേട്ടങ്ങളുടെ അനുഭവസമ്പത്തുണ്ട് ഖുലൂദ് അബ്ദുല്ല അല്‍മുര്‍റിക്ക്.
ജെനറല്‍ ഡിപാര്‍ട്‌മെന്റ് ഓഫ് ഓര്‍ഗനൈസേഷന്‍സ് പ്രൊടക്റ്റീവ് സെക്യൂരിറ്റി ആന്‍ഡ് എമര്‍ജന്‍സി വിഭാഗത്തിലെ സുരക്ഷാ പരിശോധനാ സംഘത്തിലെ സജീവ അംഗമാണിവര്‍. സുരക്ഷാപരിശോധനകള്‍ നടത്തുന്നതിനും സംശയാസ്പദമായ വസ്തുക്കള്‍ കണ്ടെത്തുകയും സ്ഫോടകവസ്തുക്കള്‍ നിര്‍വീര്യമാക്കുന്നതിനും തുടര്‍ന്ന് അവ അനായാസം നീക്കം ചെയ്യുന്നതിനും പ്രത്യേക പ്രായോഗിക പരിശീലന പഠനങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്.
പൊലീസുകാരിയായതില്‍ അഭിമാനമുണ്ടെന്നും ദുബൈ പൊലീസ് സ്ത്രീകള്‍ക്കായി സൃഷ്ടിക്കുന്ന പ്രോത്സാഹനാത്മകമായ അന്തരീക്ഷത്തില്‍ സന്തോഷമുണ്ടെന്നും ഖുലൂദ് അബ്ദുല്ല അല്‍മുര്‍റി പറഞ്ഞു.

Keywords: Latest-News, World, Gulf, Dubai, UAE, United Arab Emirates, Top-Headlines, Police, Khulood Al Marri Emerges, Khulood Al Marri Emerges As Dubai Police's First Female Officer Handling Underwater Explosives.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.