ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതായി കുടുംബത്തിന്റെ വെളിപ്പെടുത്തല്‍; റമദാന്‍ മാസത്തിന്റെ പുണ്യം നേടാനായാണ് പ്രവര്‍ത്തിയെന്ന് മകന്‍ സലാന്റെ ട്വീറ്റ്

 


ADVERTISEMENT

റിയാദ്: (www.kvartha.com 22.05.2020) അന്താരാഷ്ട്ര വേദിയില്‍ വരെ വന്‍ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയ സൗദിയിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതായി കുടുംബത്തിന്റെ വെളിപ്പെടുത്തല്‍. റമദാന്‍ മാസത്തിന്റെ പുണ്യം നേടാനായാണ് പ്രവര്‍ത്തിയെന്ന് മകന്‍ സലാ വെള്ളിയാഴ്ച ട്വീറ്റ് ചെയ്തു. 2018 ഒക്ടോബര്‍ രണ്ടിന് തുര്‍ക്കി ഇസ്താംബൂളിലെ സൗദി കോണ്‍സുലേറ്റില്‍ വെച്ചായിരുന്നു ഖഷോഗി കൊല്ലപ്പെട്ടത്.

എന്നാല്‍ പുണ്യമാസത്തിലെ അനുഗ്രഹീത രാത്രിയില്‍ മാപ്പു കൊടുക്കുന്നതും അനുരഞ്ജനപ്പെടുന്നവരും അനുഗ്രഹീതരാകുമെന്ന ദൈവത്തിന്റെ വാക്കുകള്‍ തങ്ങള്‍ അനുസ്മരിക്കുന്നതായും അതുകൊണ്ട് തങ്ങളുടെ പിതാവ് ഖഷോഗിയെ കൊലപ്പെടുത്തിയവരോട് മക്കളായ തങ്ങള്‍ നിരുപാധികം ക്ഷമിക്കുകയാണ് എന്നും അവര്‍ക്കുള്ള കൂലി ദൈവം നല്‍കട്ടെയെന്നും സലാ ട്വീറ്റ് ചെയ്തു.

ജമാല്‍ ഖഷോഗിയുടെ ഘാതകര്‍ക്ക് പൊതുമാപ്പ് നല്‍കുന്നതായി കുടുംബത്തിന്റെ വെളിപ്പെടുത്തല്‍; റമദാന്‍ മാസത്തിന്റെ പുണ്യം നേടാനായാണ് പ്രവര്‍ത്തിയെന്ന് മകന്‍ സലാന്റെ ട്വീറ്റ്

സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ ഉള്‍പ്പെടെയുള്ളവര്‍ വിവാദത്തിലായ അന്താരാഷ്ട്ര വേദിയില്‍ തന്നെ വലിയ കോളിളക്കം സൃഷ്ടിച്ച സംഭവമായിരുന്നു ഖഷോഗിയുടെ വധം. മൃതദേഹം പോലും കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഖഷോഗിയെ വധിച്ച ശേഷം മൃതദേഹം കഷണങ്ങളായി മുറിച്ചു മാറ്റിയിരിക്കാം എന്നാണ് വിലയിരുത്തല്‍.

സൗദിയിലെ മൊഹമ്മദ് ബിന്‍ സല്‍മാന്റെ നിര്‍ദേശ പ്രകാരമാണ് ഖഷോഗിയെ വധിച്ചതെന്നായിരുന്നു പാശ്ചാത്യരാജ്യങ്ങള്‍ വിലയിരുത്തിയത്. 2019 സെപ്തംബറില്‍ ചില നിര്‍ണായക തെളിവുകള്‍ പുറത്തുവരുന്നത് വരെ ഇതുസംബന്ധിച്ച ആരോപണം സൗദി നിഷേധിക്കുകയും ചെയ്തിരുന്നു. ഡിസംബറില്‍ സംഭവത്തില്‍ ഉള്‍പ്പെട്ട അഞ്ചുപേരെ സൗദി വധശിക്ഷയ്ക്കും മൂന്ന് പേരെ തടവുശിക്ഷയ്ക്കും വിധിച്ചു. റിയാദില്‍ രഹസ്യമായിട്ടായിരുന്നു വിചാരണ. യുഎന്‍ മനുഷ്യാവകാശ വിഭാഗം സംഭവത്തെ അപലപിക്കുകയും ചെയ്തിരുന്നു.

അതേസമയം ഇസ്ലാമിക വിശ്വാസമനുസരിച്ച് റമദാന്‍ മാസങ്ങളില്‍, പ്രത്യേകിച്ച് അവസാന പത്ത് ദിവസങ്ങളില്‍ ക്ഷമയും സല്‍പ്രവൃത്തിയും നടക്കുന്നത് സാധാരണമാണ്. എന്നിരുന്നാലും, സൗദി നിയമമനുസരിച്ച് ഖഷോഗിയുടെ മക്കള്‍ നടത്തിയ പ്രഖ്യാപനം വധശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരെ ശിക്ഷയില്‍ നിന്നും ഒഴിവാക്കുമെന്ന് അര്‍ത്ഥമില്ല. കുറ്റവാളികള്‍ക്ക് വിധിച്ച ശിക്ഷ നടപ്പാക്കുക തന്നെ ചെയ്യും.

Keywords:  Khashoggi family forgives those who killed their father, Riyadh, News, Religion, Media, Killed, Twitter, Son, Trending, Allegation, Execution, Gulf, Eid-Al-Fithr-2020, Eid, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia