സാമൂഹ്യ സംഘടനകളുടെ പരിപാടികള്‍ക്ക് അനുമതി നിര്‍ബന്ധമെന്ന സി ഡി എയുടെ അറിയിപ്പ് പ്രവാസി മലയാളി സംഘടനകള്‍ക്ക് തിരിച്ചടിയാകുമോ?
Sep 17, 2016, 16:41 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ദുബൈ: (www.kvartha.com 17.09.2016) സാമൂഹ്യ സംഘടനകളുടെ പരിപാടികള്‍ക്ക് അനുമതി നിര്‍ബന്ധമാക്കിക്കൊണ്ടുള്ള കമ്യൂണിറ്റി ഡയറക്ടര്‍ ജനറല്‍ (സി ഡി എ) ഖാലിദ് അല്‍ ഖംദയുടെ അറിയിപ്പ് പ്രവാസി മലയാളി സംഘടനകള്‍ക്ക് തിരിച്ചടിയാകുമോ എന്ന ആശങ്ക ഉയരുന്നു.
സോഷ്യല്‍ ക്ലബുകളും സംഘടനകളും ദുബൈയില്‍ രഹസ്യമായും ലൈസന്‍സ് ഇല്ലാതെയും പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും നിയമലംഘിച്ചാല്‍ നടപടികളുണ്ടാകുമെന്നുമാണ് സി ഡി എയുടെ അറിയിപ്പ്. ഇതുസംബന്ധിച്ച് ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ കെ എം സി സി പ്രവര്‍ത്തകര്‍ക്ക് വ്യക്തമായ മുന്നറിയിപ്പ് നല്‍കിയിരിക്കയാണ്. ഇത് എല്ലാവരും പാലിക്കണമെന്നും അനുമതിയില്ലാതെ പരിപാടികള്‍ നടത്തരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.
അനുമതിയില്ലാതെ നടത്തുന്ന പരിപാടികളില്‍പെടുന്നവരെ സി ഡി എ പിടികൂടിയാല്‍ നിയമനടപടികളില്‍ നിന്നും കെ എം സി സിക്ക് രക്ഷപ്പെടുത്താന്‍ കഴിയില്ലെന്നും കെ എം സി സി സി ഡി എയുടെ കീഴിലാണ് പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അനുമതിയില്ലാതെ നടത്തുന്ന പരിപാടികളുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയകളിലൂടെ നല്‍കിയാല്‍ പോലും സി ഡി എ പിടികൂടുമെന്നും അദ്ദേഹം അറിയിച്ചു.
എമിറേറ്റില്‍ സാമൂഹ്യ- സാംസ്‌ക്കാരിക, വിനോദ പരിപാടികള്‍ നടത്തുന്ന വാണിജ്യ ഇതര സംഘടനകളും ക്ലബുകളും എക്‌സിക്യൂട്ടിവ് കൗണ്‍സില്‍ നിയമപ്രകാരം നല്‍കുന്ന സേവനങ്ങളുടെ നിലവാരം ഉറപ്പുവരുത്തണമെന്നാണ് സി ഡി എയുടെ അറിയിപ്പ്. 2014 മുതല്‍ സി ഡി എ ഇത് കര്‍ശനമായി നടപ്പാക്കി വരുന്നുണ്ട്. നിയമപ്രകാരം ലൈസന്‍സിന് അപേക്ഷിച്ച് ലഭിക്കാത്ത സംഘടനകള്‍ക്ക് പ്രവര്‍ത്തനം നിര്‍ത്താനും സി ഡി എ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ദുബൈ കെ എം സി സി ഉള്‍പെടെ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള സംഘടനകള്‍ എമിറേറ്റില്‍ സി ഡി എ അംഗീകാരത്തോടെ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ഇന്ത്യയില്‍ നിന്നും ആറോളം സംഘടനകള്‍ക്കാണ് ദുബൈയില്‍ അംഗീകാരമുള്ളത്.
മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന അംഗീകൃത സംഘടനകള്‍ക്ക് പിഴയടച്ച് അംഗീകാരം പുതുക്കാന്‍ രണ്ടുവട്ടം അവസരം നല്‍കുമെന്നാണ് ബന്ധപ്പെട്ടവര്‍ അറിയിക്കുന്നത്. എന്നാല്‍ മൂന്നാമതും ലംഘനം ശ്രദ്ധയില്‍പ്പെടുന്നപക്ഷം മുന്നറിയിപ്പില്ലാതെ ലൈസന്‍സ് റദ്ദാക്കാന്‍ സി ഡി എക്ക് അധികാരമുണ്ട്.
സംഘടനകളുടെ പേരില്‍ അംഗീകാരമില്ലാത്ത ഘടകങ്ങള്‍ രൂപീകരിച്ച് നടത്തുന്ന പരിപാടികളും നിരീക്ഷിക്കും. അനുമതി ഇല്ലാതെ നടക്കുന്ന ഇത്തരം പരിപാടികള്‍ സോഷ്യല്‍ മീഡിയ നിരീക്ഷണം വഴി സി ഡി എക്ക് ലഭിക്കുന്നുണ്ട്. അംഗീകാരമില്ലാത്ത ഇത്തരം പരിപാടികളുടെ ചിത്രങ്ങളും മറ്റും പുറത്തുപോയാല്‍ അംഗീകാരമുള്ള സംഘനയ്‌ക്കെതിരെയായിരിക്കും നിയമനടപടി സ്വീകരിക്കുക.

പരിപാടിയുടെ ഭാഗമായുള്ള ദൃശ്യങ്ങളിലുള്ളവര്‍ക്കും പേരുകള്‍ പാരമര്‍ശിക്കപ്പെടുന്നവര്‍ക്കും അനധികൃത പരിപാടികളുടെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ കഴിയില്ല. അതേസമയം ലൈസന്‍സ് നിബന്ധനകള്‍ പാലിക്കാന്‍ കഴിയാത്ത ചില കൂട്ടായ്മകള്‍ സംഘടനയുടെ പേരിലല്ലാതെ പരിപാടികള്‍ നടത്തുന്നുണ്ട്. ഇവന്റ് കമ്പനികളെയോ എംബസികളുടെ സംവിധാനങ്ങളെയോ ആശ്രയിച്ചാണ് ഇത്തരക്കാര്‍ പരിപാടികള്‍ സംഘടിപ്പിക്കുന്നത്.
സോഷ്യല്‍ ക്ലബുകള്‍ക്കും സംഘടനകള്‍ക്കും ലൈസന്‍സ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. എന്താണ് അവര്‍ ചെയ്യാന്‍ പോകുന്നത്? എങ്ങിനെയാണ് അവര്‍ സമൂഹത്തിന് സേവനം നല്‍കുന്നത്? സമൂഹ സഹവര്‍ത്തിത്വത്തിന് ഞങ്ങളുമായും മറ്റുള്ളവരുമായും എങ്ങനെ സഹകരിക്കുന്നു? തുടങ്ങിയവയെല്ലാം പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ വ്യക്തമാക്കേണ്ടതുണ്ടെന്നും സി ഡി എ ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ഖംദ കൂട്ടിച്ചേര്‍ത്തു.
നിയമം ലംഘിക്കുന്നവരില്‍ നിന്നും 2000 മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ഈടാക്കുമെന്നും അല്‍ ഖംദ വ്യക്തമാക്കി. ക്ലബുകളെയും സംഘടനകളെയും നിയന്ത്രിക്കാനല്ല മറിച്ച് നിയമപരമായി പ്രവര്‍ത്തിക്കാനുള്ള അവസരമൊരുക്കുകയാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും സി ഡി എ ജനറല്‍ വ്യക്തമാക്കിയിട്ടുണ്ട്.
ലൈസന്‍സ് ലഭിക്കാത്തവരോട് എന്തുകൊണ്ടാണ് ലൈസന്‍സ് ലഭിക്കുന്നില്ല എന്ന കാര്യം വ്യക്തമാക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 1980 ല്‍ തുടക്കമിട്ട പ്രമുഖ സാംസ്‌ക്കാരിക കൂട്ടായ്മകളില്‍ ഒന്നായ ഇന്ത്യന്‍ ക്ലബ് ഇത്തരത്തില്‍ നിയമം കര്‍ശനമാക്കിയതോടെ പ്രവര്‍ത്തനം അവസാനിപ്പിച്ച സംഘടനകളില്‍ ഒന്നാണ്.
Keywords: C D A, Action, Dubai, Social Network, Secret, Law, Application, Emirati, Warning, Embassy, Gulf.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.