പ്രവാസികള്‍ തിരികെ എത്താന്‍ ഇനി മണിക്കൂറുകള്‍ മാത്രം; പരിശോധനകള്‍ കഴിഞ്ഞു; വിമാനത്തില്‍ വരുന്നവര്‍ക്കാര്‍ക്കും കൊവിഡ് ഇല്ല
May 7, 2020, 18:09 IST
അബൂദബി: (www.kvartha.com 07.05.2020) കൊവിഡ് മൂലം ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങിയ പ്രവാസികളെ ഉടന്‍ നാട്ടിലെത്തിക്കും. ദുബൈയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള യാത്രക്കാരില്‍ ആര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല. ഇവരുടെ റാപ്പിഡ് പരിശോധന പൂര്‍ത്തിയായി. 177 യാത്രക്കാരാണ് കരിപ്പൂരിലെത്തുക. പ്രവാസികളെ തിരിച്ചെത്തിക്കാന്‍ കൊച്ചിയില്‍ നിന്ന് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം അബൂദബിയിലെത്തിയിട്ടുണ്ട്.
നെടുമ്പാശേരി വിമാനത്താവളത്തില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നും ഓരോ വിമാനങ്ങള്‍ വീതമാണ് യുഎഇയിലേക്ക് പുറപ്പെട്ടത്. നെടുമ്പാശേരിയില്‍നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം അബൂദബിയിലെത്തി. വൈകിട്ട് അഞ്ചരയോടെയാകും മടക്കയാത്ര. രാത്രി 9.40ന് പ്രവാസികളുടെ ആദ്യ സംഘവുമായി ഈ വിമാനം തിരിച്ചെത്തും. 177 പേരാണ് ഈ വിമാനത്തില്‍ എത്തുക. ഉച്ചയ്ക്ക് 1.40നാണ് കേരളത്തില്‍ നിന്നുള്ള രണ്ടാമത്തെ വിമാനം കരിപ്പൂരില്‍ നിന്ന് ടേക്ക് ഓഫ് ചെയ്തത്. ദുബൈയില്‍ എത്തിയശേഷം 189 പേരുമായി രാത്രി 10.30ന് കോഴിക്കോട് എത്തും.
പൈലറ്റ് അടക്കമുള്ളവര്‍ പ്രത്യേക മെഡിക്കല്‍ പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനം പുറപ്പെട്ടത്. മെഡിക്കല്‍ കോളജിലെ വിദഗ്ധ സംഘത്തിന്റെ പ്രത്യേക പരിശിലീനം, ആര്‍ടിപിസിആര്‍ പരിശോധന എല്ലാം പൂര്‍ത്തിയായ ശേഷമായിരുന്നു പൈലറ്റുമാരും ക്യാബിന്‍ ക്രൂവും അടങ്ങുന്ന സംഘം വിമാനത്തില്‍ കയറിയത്.
ചരിത്ര ദൗത്യത്തിന്റെ സന്തോഷത്തിലായിരുന്നു സംഘം. 12.30ഓടെ വിമാനം അബുദാബിക്ക് പുറപ്പെട്ടു. 179യാത്രക്കാരുമായി വിമാനം രാത്രി പത്തു മണിയോടെ തിരിച്ചെത്തും. പ്രത്യേക വൈദ്യ പരിശീലനം നേടിയ സംഘമാണ് കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാനവുമായി പുറപ്പെട്ടത്. വിമാനം നേരത്തെ അണു വിമുക്തമാക്കിയിരുന്നു.
Keywords: Keralites stranded in Gulf will return from today, first two flights, Abu Dhabi, News, Gulf, Passengers, Nedumbassery Airport, World.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.