കൊവിഡ് ബാധിച്ച് ദുബൈയിലും അബൂദബിയിലുമായി 2 മലയാളികള്‍ മരിച്ചു

 


ADVERTISEMENT

ദുബൈ: (www.kvartha.com 22.04.2020) കൊവിഡ് ബാധിച്ച് ദുബൈയിലും അബൂദബിയിലുമായി രണ്ടു മലയാളികള്‍ മരിച്ചു. കോട്ടപ്പടിക്കടുത്ത് താഴിശേരി സ്വദേശി പനക്കല്‍ ബാബുരാജ് (55) ആണ് ദുബൈയില്‍ കൊവിഡ് ബാധിച്ച് മരിച്ചത്. ചൊവ്വാഴ്ച യുഎഇ സമയം ഉച്ചയ്ക്ക് 2.30 ന് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം സംഭവിച്ചത്.

സംസ്‌കാരം ബുധനാഴ്ച ദുബൈയില്‍ തന്നെ നടക്കും. റെന്റ് എ കാര്‍ കമ്പനി ജീവനക്കാരനായിരുന്നു മരിച്ച ബാബുരാജ്. ആറുമാസം മുന്‍പ് നാട്ടില്‍ വന്നിരുന്നു. പനക്കല്‍ പരേതനായ കുമാറിന്റെയും സുലോചനയുടെയും മകനാണ്. ഭാര്യ: സ്‌നേഹ. മകന്‍ : പി ബി ആദര്‍ശ്.

കൊവിഡ് ബാധിച്ച് ദുബൈയിലും അബൂദബിയിലുമായി 2 മലയാളികള്‍ മരിച്ചു

പത്തനംതിട്ട സ്വദേശിയാണ് അബൂദബിയില്‍ മരണമടഞ്ഞത്. കോട്ടാങ്ങല്‍ കുളുത്തുര്‍ പടി തടത്തില്‍ പടിഞ്ഞാറ്റേതില്‍ അജിത് കുമാര്‍ (47) ആണ് ബുധനാഴ്ച രാവിലെ മരിച്ചത്. യൂണിവേഴ്സിറ്റി ജനറല്‍ ട്രാന്‍സ്പോര്‍ട്ട് ഉദ്യോഗസ്ഥനായിരുന്നു. ഭാര്യയും മക്കളും ഭാര്യാമാതാവുമടക്കം കുടുംബം അബൂദബിയിലാണ്.

ഗള്‍ഫില്‍ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ഇതോടെ 16 ആയി. ഇതില്‍ ഏഴു പേരും ദുബൈയിലാണ്.

Keywords:  Keralites dies of COVID-19 in UAE, Dubai, News, Dead, Dead Body, Obituary, Health, Health & Fitness, Hospital, Treatment, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia