ചികിത്സയിലായിരുന്ന 29കാരനായ പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയിലെ ആശുപത്രിയില്‍ മരിച്ചു
May 21, 2020, 11:01 IST
റിയാദ്: (www.kvartha.com 21.05.2020) അസുഖ ബാധിതനായി ചികിത്സയില്‍ കഴിഞ്ഞിരുന്ന 29കാരനായ മലയാളി യുവാവ് മരിച്ചു. ആലുവ മാറമ്പിള്ളി സ്വദേശി വളയംകുന്നില്‍ ത്വയ്യിബ് (29) ആണ് സൗദി ജര്‍മന്‍ ആശുപത്രിയില്‍ മരിച്ചത്. ബുധനാഴ്ച രാവിലെ 9.45 ഓടെയാണ് മരണം സംഭവിച്ചത്.
റിയാദ് എക്സിറ്റ് അഞ്ചില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു ത്വയ്യിബ്. മൃതദേഹം റിയാദില്‍ തന്നെ ഖബറടക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാകമ്മിറ്റി വെല്‍ഫെയര്‍ വിങ് ചെയര്മാന് റഫീഖ് മഞ്ചേരി നേതൃത്വം നല്കുന്നു.
പിതാവ് നാസര്‍ സൗദിയിലെ ത്വാഇഫില്‍ ജോലി ചെയ്യുന്നു. ഖദീജയാണ് മാതാവ്. ഭാര്യ: മുബീന.

Keywords: News, Gulf, Saudi Arabia, Riyadh, hospital, Death, Youth, Funeral, Family, Dead Body, Keralite Youth Died in Saudi Arabia Hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.