സൗദി അറേബ്യയില്‍ പ്രവാസി മലയാളിയായ 34 കാരന്‍ ഉറക്കത്തില്‍ മരിച്ചു

 


ADVERTISEMENT


റിയാദ്: (www.kvartha.com 28.06.2020) സൗദി അറേബ്യയില്‍ പ്രവാസി മലയാളിയായ 34 കാരന്‍ ഉറക്കത്തില്‍ മരിച്ചു. നവോദയ സാംസ്‌ക്കാരിക വേദി അല്‍ അഹ്‌സ മുബറസ് ഏരിയ- സനാഇയ വെസ്റ്റ് യൂനിറ്റംഗവും കൊല്ലം കൊട്ടാരക്കര, ഓടനവട്ടം സ്വദേശിയുമായ സുമേഷ് സുന്ദരേശന്‍ (34) ആണ് മരിച്ചത്. സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലുള്‍പ്പെട്ട അല്‍ ഹസയിലാണ് സംഭവം.

അല്‍ഹസ ഇന്‍ഡസ്ട്രിയല്‍ ഏരിയയിലാണ് ജോലി ചെയ്തിരുന്നത്. വിവാഹം കഴിഞ്ഞ ശേഷം ആറുമാസം മുമ്പാണ് നാട്ടില്‍ നിന്ന് വന്നത്. രാത്രി ഉറങ്ങാന്‍ കിടന്ന സുമേഷ് രാവിലെ എഴുന്നേല്‍ക്കാതിരുന്നതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ ആണ് അധികൃതരെ വിവരമറിയിച്ചത്. ചെറുപ്പത്തില്‍ തന്നെ പിതാവും കുറച്ച് ഇദ്ദേഹത്തിന്റെ മാതാവും മരിച്ചിരുന്നു.

സൗദി അറേബ്യയില്‍ പ്രവാസി മലയാളിയായ 34 കാരന്‍ ഉറക്കത്തില്‍ മരിച്ചു

Keywords: News, Gulf, Death, Saudi Arabia, Riyadh, Marriage, Kollam, Keralite youth died in Saudi Arabia while asleep
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia