സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 20.05.2016) സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു. അയല്‍വാസിക്ക് പരിക്ക്. കോഴിക്കോട് ബാലുശ്ശേരി പനായി സ്വദേശി മുഹമ്മദ് ജാസിര്‍ (26)ആണ് മരിച്ചത്. ജാസിറിന്റെ അയല്‍വാസിയായ സിനുവിനാണ് പരിക്കേറ്റത്.

സീനുവിനെ വാദി ദവാസിര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വ്യാപാര ഉത്പന്നങ്ങളുമായി
റിയാദില്‍ നിന്ന് നജ്‌റാനിലേക്ക് പോകുമ്പോള്‍ വാദി ദവാസിറിനടുത്ത സുല്‍ത്താനയില്‍ തിങ്കളാഴ്ച വൈകിട്ട് 4.30 മണിയോടെയാണ് അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന വാന്‍ ടയര്‍ പൊട്ടി മറിഞ്ഞാണ് അപകടം ഉണ്ടായത്.

ആറു വര്‍ഷം മുമ്പാണ് ജാസിര്‍ സൗദിയിലെത്തിയത്. കഴിഞ്ഞ മൂന്നു വര്‍ഷമായി ഇതേ കമ്പനിയില്‍ ജോലി ചെയ്തുവരികയാണ് ജാസിര്‍. കഴിഞ്ഞ ആഴ്ചയാണ് വിവാഹം കഴിഞ്ഞ് നാട്ടില്‍നിന്നെത്തിയത്.

പിതാവ്: ചാലില്‍ മൊയ്തീന്‍കുഞ്ഞി. മാതാവ്: സുബൈദ തെക്കെയില്‍. സഹോദരി: സുഹാദ. മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
സൗദിയില്‍ വാഹനാപകടത്തില്‍ മലയാളി യുവാവ് മരിച്ചു

Also Read:
ബൈക്ക് തടഞ്ഞുനിര്‍ത്തി യുവാവിനെ മര്‍ദിച്ചു; രണ്ടര പവന്റെ മാല കവര്‍ന്നു

Keywords:  Keralite youth killed in road accident in Saudi , Riyadh, Kozhikode, Injured, Dead Body, Hospital, Treatment, Gulf.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Pre
Web Desk Pre

154168 Articles

Tags

Share this story

wellfitindia