ADVERTISEMENT
ദുബൈ: (www.kvartha.com 23.04.2020) ദുബൈ ഡ്യൂട്ടി ഫ്രീ മിലേനിയം നറുക്കെടുപ്പില്‍ മലയാളിക്ക് 7.6 കോടി രൂപ സമ്മാനം. പാറപ്പറമ്പില് ജോര്‍ജ് വര്‍ഗീസിനാണ് 10 ലക്ഷം ഡോളര്‍(7,64,05,000 കോടി) സമ്മാനം ലഭിച്ചത്. 328-ാം സീരീസിലെ 1017 എന്ന ടിക്കറ്റാണ് സമ്മാനാര്‍ഹമായത്. എന്നാല്‍ ജോര്‍ജ് വര്‍ഗീസിനെ ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്ന് ഡ്യൂട്ടി ഫ്രീ അധികൃതര്‍ പറഞ്ഞു.
നറുക്കെടുപ്പില്‍ മറ്റ് മൂന്നുപേര്‍ക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് മാഗ്നി ആഢംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.
Keywords: News, Gulf, Dubai, Malayalees, Lottery, Car, Keralite won 7.6 crore in dubai duty free raffle
നറുക്കെടുപ്പില്‍ മറ്റ് മൂന്നുപേര്‍ക്ക് ആഢംബര കാറുകളും സമ്മാനമായി ലഭിച്ചു. ഇന്ത്യക്കാരനായ രവിചന്ദ്രന്‍ രാമസ്വാമിക്ക് മാഗ്നി ആഢംബര മോട്ടോര്‍ ബൈക്കും ബ്രിട്ടീഷ് പൗരനായ മൈക് മാക്നെയ്ക്ക് ബെന്റ്ലി ആഢംബര കാറും ലഭിച്ചു. കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു നറുക്കെടുപ്പ് നടത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

