Malayali Died | ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ എറണാകുളം സ്വദേശി ഒമാനില്‍ ചികിത്സയ്ക്കിടെ മരിച്ചു

 


മസ്ഖത്: (www.kvartha.com) ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ പ്രവാസി മലയാളി ചികിത്സയ്ക്കിടെ മരിച്ചു. എറണാകുളം ഫോര്‍ട് കൊച്ചി കുന്നുംപുറം സ്വദേശി ചെട്ടിപ്പാടം ഹസീന മന്‍സിലില്‍ ബാബു അബ്ദുല്‍ ഖാദര്‍ (43) ആണ് മരിച്ചത്. ഒമാനിലെ സലാലയില്‍ ചികിത്സയ്ക്കിടെയാണ് മരണം സംഭവിച്ചത്. ക്രികറ്റ് കളിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ഉടന്‍ തന്നെ സഹകളിക്കാര്‍ ആശുപത്രിയില്‍ എത്തിച്ചിരുന്നു.

Malayali Died | ക്രികറ്റ് കളിക്കുന്നതിനിടെ കുഴഞ്ഞു വീണ എറണാകുളം സ്വദേശി ഒമാനില്‍ ചികിത്സയ്ക്കിടെ മരിച്ചു

സാദയില്‍ ഇലക്ട്രോണിക് ഷോപ് നടത്തിവരികയായിരുന്നു. കുടുംബത്തോടൊപ്പമാണ് സലാലയില്‍ താമസിച്ചിരുന്നത്. ഭാര്യ - സെഫാന ബാബു. രണ്ട് മക്കളുണ്ട്. ഇപ്പോള്‍ സുല്‍ത്വാന്‍ ഖാബൂസ് ആശുപത്രി മോര്‍ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. ഒമാനിലുള്ള സഹോദരങ്ങള്‍ മസ്ഖതില്‍ നിന്ന് സലാലയിലേക്ക് തിരിച്ചിട്ടുണ്ട്.

Keywords: Keralite, who collapsed while playing cricket, died during treatment in Oman, Muscat, Oman, Hospital, Treatment, Malayalee, Dead, Obituary, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia