Obituary | സന്ദര്‍ശക വിസയില്‍ മക്കളെ കാണാന്‍ ഭാര്യയ്‌ക്കൊപ്പം സഊദിയിലെത്തിയ ദിവസം തന്നെ മലയാളി മരിച്ചു; മരണം ഉറക്കത്തിനിടെ
Nov 7, 2022, 20:00 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ജിസാന്‍: (www.kvartha.com) സന്ദര്‍ശക വിസയില്‍ മക്കളെ കാണാന്‍ ഭാര്യയ്‌ക്കൊപ്പം സഊദിയിലെത്തിയ ദിവസം തന്നെ മലയാളി മരിച്ചു. മലപ്പുറം നീരോല്‍പാലം സ്വദേശി പരേതനായ പൊന്നച്ചന്‍ മാറമ്മാട്ടില്‍ ഹസൻകുട്ടി ഹാജിയുടെ മകന്‍ ഹംസ (58) ആണ് മരിച്ചത്.
ഞായറാഴ്ച രാത്രി ജിസാനില്‍ വെച്ചാണ് മരണം സംഭവിച്ചത്. മുന്‍ പ്രവാസിയായ അദ്ദേഹം ജിസാനിലുള്ള മക്കളെ സന്ദര്‍ശിക്കാന്‍ ഞായറാഴ്ച വൈകിട്ടാണ് ഭാര്യയോടൊപ്പം ജിസാനിലെത്തിയത്.
രാത്രി ഉറങ്ങാന്‍ കിടന്നതായിരുന്നു. ഉറക്കത്തിലായിരുന്നു മരണം സംഭവിച്ചത്. മൃതദേഹം ജിസാന്‍ ജെനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ആഇശയാണ് ഭാര്യ. മക്കള്‍: ഫായിസ, ഫൗസാന്‍, അഫ്‌സാന്‍, സിയാന്‍. മരുമകന്‍: അഫ്‌സല്‍.
മൃതദേഹം ജിസാനില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. അതിനുള്ള നിയമ നടപടികള്‍ പൂര്‍ത്തീകരിക്കാന്‍ സഹോദരന്‍ മുജീബിനൊപ്പം ജിസാന്‍ ഐസിഎഫ് നേതാക്കളായ സിറാജ് കുറ്റ്യാടി, അബ്ദുല്ല സുഹ് രി, മുഹമ്മദ് സ്വാലിഹ്, അനസ് ജൗഹരി, റഹനാസ് കുറ്റ്യാടി എന്നിവര്‍ രംഗത്തുണ്ട്.
Keywords: Keralite, who arrived from Saudi Arabia, died, Saudi Arabia, News, Dead, Malayalee, Obituary, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

