Big Ticket Winner | ലഭിച്ച പണം ഉപയോഗിച്ച് കൂടെ ജോലി ചെയ്യുന്ന ഹോടെല്‍ ജീവനക്കാരെ സഹായിക്കാന്‍ ആഗ്രഹിക്കുന്നു; അബൂദബി ബിഗ് ടികറ്റ് നറുക്കെടുപ്പില്‍ 2.5 കോടി ദിര്‍ഹം ലഭിച്ച മലയാളിയായ സജേഷ്
Nov 4, 2022, 20:19 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
അബൂദബി: (www.kvartha.com) വീണ്ടും മലയാളിയെ കടാക്ഷിച്ച് ഭാഗ്യദേവത. അബൂദബി ബിഗ് ടികറ്റ് നറുക്കെടുപ്പില്‍ 2.5 കോടി(50 കോടിയിലധികം രൂപ) ദിര്‍ഹം ലഭിച്ചത് ഹോടെല്‍ ജീവനക്കാരന്. ബിഗ് ടികറ്റിന്റെ 245 -ാം സീരീസ് നറുക്കെടുപ്പിലാണ് ഒന്നാം സമ്മാനമായ 50 കോടിയിലധികം രൂപ എന്‍ എസ് സജേഷിനെ തേടിയെത്തിയത്.
ദുബൈയില്‍ താമസിക്കുന്ന സജേഷ് രണ്ടു വര്‍ഷം മുന്‍പാണ് ഒമാനില്‍ നിന്നു യുഎഇയില്‍ എത്തിയത്. കഴിഞ്ഞ നാലുവര്‍ഷമായി എല്ലാ മാസവും സജേഷ് ബിഗ് ടികറ്റ് എടുക്കാറുണ്ട്. സമ്മാനാര്‍ഹമായ ടികറ്റ് ഓണ്‍ലൈനായി 20 സുഹൃത്തുക്കളുമായി ചേര്‍ന്നാണ് വാങ്ങിയത്. സമ്മാന തുക പങ്കിട്ടെടുക്കുമെന്ന് സജേഷ് വ്യക്തമാക്കി.
'ജോലി ചെയ്യുന്ന ഹോടെലില്‍ 150ല്‍ അധികം ജോലിക്കാരുണ്ട്. ഇവരില്‍ പലരെയും സഹായിക്കാന്‍ ആഗ്രഹിക്കുന്നു'. പണം എങ്ങനെ ചെലവഴിക്കുമെന്ന ചോദ്യത്തിന് സജേഷിന്റെ മറുപടി ഇതായിരുന്നു. ബിഗ് ടികറ്റില്‍ ഭാഗ്യപരീക്ഷണം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
സജേഷ് വാങ്ങിയ 316764 എന്ന ടികറ്റ് നമ്പരാണ് സമ്മാനത്തിന് അര്‍ഹമായത്.
Keywords: Keralite Hotel employee wins 50 crores in Abu Dhabi Big Ticket, Abu Dhabi, News, Winner, Lottery, Malayalee, Hotel, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

