ജോലിയ്ക്കിടെ ക്രെയിനില്‍ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ പ്രവാസി മലയാളി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ മരിച്ചു
May 13, 2020, 10:26 IST
ബുറൈദ: (www.kvartha.com 13.05.2020) ജോലിയ്ക്കിടെ ക്രെയിനില്‍ നിന്ന് വീണ് കഴുത്തിനും നട്ടെല്ലിനും സാരമായി പരിക്കേറ്റ പ്രവാസി മലയാളി ശസ്ത്രക്രിയക്ക് ശേഷം ആശുപത്രിയില്‍ മരിച്ചു. സൗദി സ്വദേശി നടത്തുന്ന അല്‍റഹുജി ക്രെയിന്‍ സര്‍വീസില്‍ മെക്കാനിക്കായ പാലക്കാട് കൊടുവായൂര്‍ പെരുവമ്പ് സ്വദേശി മുരളീ മണിയന്‍ കിട്ട (50) ആണ് ബുറൈദയിലെ ആശുപത്രിയില്‍ മരിച്ചത്.
ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനില്‍ നിന്നും തെന്നി വീണ് കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേല്‍ക്കുകയായിരുന്നു. ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. എട്ടുവര്‍ഷമായി ഇതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്നു. 10 മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത്.
ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിലാണ്. ബുറൈദ കെ എം സി സി ജീവകാരുണ്യവിഭാഗം ചെയര്‍മാന്‍ ഫൈസല്‍ അലത്തൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി സക്കീര്‍ മാടാല എന്നിവര്‍ മരണാനന്തര നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായത്തിനെത്തി.
Keywords: News, Gulf, Malayalees, Death, Accident, hospital, Funeral, Keralite expatriate who injured in crane accident died in Saudi hospital
ജോലി ചെയ്യുന്നതിനിടെ വ്യാഴാഴ്ച ക്രെയിനില്‍ നിന്നും തെന്നി വീണ് കഴുത്തിന് പിന്നിലും നട്ടെല്ലിനുമായി മാരകമായ പരിക്കേല്‍ക്കുകയായിരുന്നു. ബുറൈദ കിങ് ഫഹദ് ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയും വെള്ളിയാഴ്ച ശസ്ത്രക്രിയക്ക് വിധേയമാക്കുകയും ചെയ്തിരുന്നു. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. എട്ടുവര്‍ഷമായി ഇതേ സ്‌പോണ്‍സറുടെ കീഴില്‍ ജോലി ചെയ്യുന്നു. 10 മാസം മുമ്പാണ് നാട്ടില്‍ നിന്നും അവധി കഴിഞ്ഞു വന്നത്.
ഭാര്യ: ഗീത. രേഷ്മ (14) ഏക മകളാണ്. കിങ് ഫഹദ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം സ്വദേശത്തേക്ക് കൊണ്ടുപോകുന്നതിനുള്ള തയാറെടുപ്പിലാണ്. ബുറൈദ കെ എം സി സി ജീവകാരുണ്യവിഭാഗം ചെയര്‍മാന്‍ ഫൈസല്‍ അലത്തൂര്‍, സെന്‍ട്രല്‍ കമ്മിറ്റി ഭാരവാഹി സക്കീര്‍ മാടാല എന്നിവര്‍ മരണാനന്തര നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കാന്‍ സഹായത്തിനെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.