പ്രവാസി മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ മാത്യു ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായി

 


ADVERTISEMENT


റിയാദ്: (www.kvartha.com 04.06.2020) പ്രവാസി മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ മാത്യു ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായി. വിവിധ പ്രവാസി സംഘടനകളുടെ ഭാരവാഹിയായി റിയാദിലെ പ്രവാസി സമൂഹത്തിന് ചിരപരിചിതനായ ആലപ്പുഴ സ്വദേശി മാത്യു ജേക്കബ് (പ്രിന്‍സ്, 61) ആണ് ഹൃദയാഘാതം മൂലം നിര്യാതനായത്. കുട്ടനാട് പുളിങ്കുന്ന് വാച്ചാപറമ്പില്‍ പാറശ്ശേരില്‍ കുടുംബാംഗമാണ്. വ്യാഴാഴ്ച പുലര്‍ച്ചെ 12.40ന് റിയാദിലെ ഡോ. സുലൈമാന്‍ അല്‍ഹബീബ് ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.

പ്രവാസി മലയാളിയായ സാമൂഹിക പ്രവര്‍ത്തകന്‍ മാത്യു ഹൃദയാഘാതം മൂലം സൗദി അറേബ്യയില്‍ നിര്യാതനായി

റിയാദിലെ കുടുംബ കൂട്ടായ്മയായ തറവാടിന്റെ സ്ഥാപക അംഗവും ഭാരവാഹിയുമായിരുന്നു. കുട്ടനാട് അസോസിയേഷന്റെ രക്ഷാധികാരി പദവിയും വഹിച്ചിരുന്നു. റിയാദില്‍ സുഹൃത്ത് വലയവും ഏറെയായിരുന്നു.

ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 30 വര്‍ഷമായി റിയാദിലുള്ള അദ്ദേഹം ബിദായ ഹൗസ് ഫിനാന്‍സ് എന്ന കമ്പനിയില്‍ അക്കൗണ്ട് മാനേജര്‍ ആയിരുന്നു. മല്ലപ്പള്ളി സ്വദേശി റാണി മാത്യു ഭാര്യ. മക്കള്‍: അങ്കിത് മാത്യു, അബിദ് മാത്യു, അമറിത് മാത്യു, ആന്‍മേരി മാത്യു. മരുമകള്‍: ശ്രുതി.

Keywords:  News, Gulf, Saudi Arabia, Riyadh, Death, Hospital, Alappuzha, Keralite Expatriate Social Worker Died in Saudi Arabia
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia