ആറുമാസങ്ങള്‍ക്ക് മുന്‍പ് കുവൈത്തിലെത്തിയ പ്രവാസി മലയാളി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

 


ADVERTISEMENT


കുവൈത്ത് സിറ്റി: (www.kvartha.com 26.04.2020) ആറുമാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തി തിരിച്ചു പോയ പ്രവാസി മലയാളിയെ താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മലപ്പുറം എടപ്പാള്‍ സ്വദേശിയായ അയിലക്കാട് പുളിക്കത്തറ വീട്ടില്‍ പ്രകാശന്‍(45)നെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സബാഹ് സാലിം ബ്ലോക്ക് 3 പ്രദേശത്തെ താമസിക്കുന്ന കെട്ടിടത്തിലെ കോണിപ്പടിയിലാണ് ഇയാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

ആറുമാസങ്ങള്‍ക്ക് മുമ്പാണ് പുതിയ വിസയില്‍ കുവൈത്തിലെത്തിയത്. ഇവിടെ സുഹൃത്തുക്കള്‍ക്കൊപ്പം സബാഹ് സാലിമില്‍ താമസിക്കുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ആറുമാസങ്ങള്‍ക്ക് മുന്‍പ് കുവൈത്തിലെത്തിയ പ്രവാസി മലയാളി താമസസ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍

Keywords:  News, Gulf, Malayalees, Death, Hang Self, Kuwait, Visa, Keralite expatriate found hanged in Kuwait
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia