സൗദി അറേബ്യയില്‍ നിര്‍ത്തിയിട്ട കാറിനകത്ത് പ്രവാസി മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT

റിയാദ്: (www.kvartha.com 30.05.2020) സൗദി അറേബ്യയിലെ റിയാദില്‍ നിര്‍ത്തിയിട്ട കാറിനകത്ത് പ്രവാസി മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാര്‍ഡാം സ്വദേശി പ്രദീപ് (42) കാറില്‍ മരിച്ചുകിടക്കുന്നതായി കണ്ടത്. വ്യാഴാഴ്ചയാണ് മരിച്ചു കിടക്കുന്ന വിവരം പുറത്തറിഞ്ഞത്.

നിര്‍ത്തിയിട്ട കാറിനകത്ത് ആള്‍ കിടക്കുന്നതായി കണ്ട സ്വദേശവാസികള്‍ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസാണ് സ്പോണ്‍സറെ വിവരം അറിയിച്ചത്. ബത്ഹക്ക് സമീപം താമസ സ്ഥലത്ത് നിന്ന് കുറച്ചകലെ നിര്‍ത്തിയിട്ട കാറിലായിരുന്നു മൃതദേഹം കണ്ടത്. റിയാദില്‍ ഡ്രൈവറായിരുന്നു പ്രദീപ്. അവിവാഹിതനാണ്. പൊലീസെത്തി മൃതദേഹം ആശുപത്രിയിലേക്ക് കൊണ്ടുപോയി.

സൗദി അറേബ്യയില്‍ നിര്‍ത്തിയിട്ട കാറിനകത്ത് പ്രവാസി മലയാളിയായ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  News, Gulf, Malayalees, Death, Car, Death, Dead Body, Police, Hospital, Keralite Expatriate Found Dead in Car
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia