ദുബൈയില്‍ പ്രവാസി മലയാളിയെ ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി

 


ADVERTISEMENT


ദുബൈ: (www.kvartha.com 27.04.2020) ദുബൈയില്‍ ലുലു ഗ്രൂപ്പ് ജീവനക്കാരനായ പ്രവാസി മലയാളിയെ ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി. കൊല്ലം കരുനാഗപ്പള്ളി സ്വദേശി കേശവന്‍ രാജു(39)വിനെയാണ് താമസസ്ഥലത്ത് വെച്ച് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ചയാണ് സംഭവം.

മഫ്രഖ് എമിറേറ്റ്സ് ജനറല്‍ മാര്‍ക്കറ്റില്‍ ഷെഫ് സൂപ്പര്‍വൈസറായിരുന്നു. മുമ്പ് അബുദബി ഖാലിദിയ മാളിലും ജോലി ചെയ്തിരുന്നു. മൃതദേഹം മഫ്രഖ് ശൈഖ് ഷഖ്ബൂത്ത് മെഡിക്കല്‍ സിറ്റി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു.

ദുബൈയില്‍ പ്രവാസി മലയാളിയെ ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി

Keywords:  News, Gulf, Youth, Death, Dead Body, Dubai, Keralite expatriate died while sleeping in UAE
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia