ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു
May 4, 2020, 10:23 IST
ADVERTISEMENT
റിയാദ്: (www.kvartha.com 04.05.2020) ഉറക്കത്തിനിടെ താമസസ്ഥലത്ത് പ്രവാസി മലയാളി യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. ഉറക്കത്തിലുണ്ടായ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണം. തിരുവനന്തപുരം പാറശാല സ്വദേശി മുത്തുപിള്ള കുമാര്‍ (35) ആണ് സൗദി അറേബ്യയിലെ അല്‍ഖര്‍ജിന് സമീപം ഹുത്തയിലെ താമസസ്ഥലത്ത് മരിച്ചത്. എട്ട് മാസം മുമ്പാണ് അവസാനമായി നാട്ടില്‍ പോയി തിരിച്ചെത്തിയത്.
രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്ന യുവാവിന് ഉറക്കത്തില്‍ അന്ത്യം സംഭവിക്കുകയായിരുന്നു. കേളി കലാസംസ്ക്കാരിക വേദിയുടെ അല്‍ഖര്‍ജ് ഏരിയ സൂഖ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്ന കുമാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹുത്തയില് നിര്‍മാണ രംഗത്ത് തൊഴില്‍ ചെയ്യുകയായിരുന്നു.
പാറശ്ശാല എം.ആര് ഭവനില്‍ മുത്തുപിള്ള, രാജം ദമ്പതികളുടെ മകനാണ്. ഭാര്യ: വിജില. മക്കള്‍: അഭി (ഒമ്പത്), അഖില (അഞ്ച്). സഹോദരന് അജി ജിദ്ദയില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ കേളി അല്‍ഖര്‍ജ് ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയാ ട്രഷറര്‍ ലിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.
Keywords: News, Gulf, Saudi Arabia, Riyadh, Death, Malayalees, Keralite expatriate died while sleeping
രാത്രി സുഹൃത്തുക്കളോടൊപ്പം ഭക്ഷണം കഴിച്ചു ഉറങ്ങാന്‍ കിടന്ന യുവാവിന് ഉറക്കത്തില്‍ അന്ത്യം സംഭവിക്കുകയായിരുന്നു. കേളി കലാസംസ്ക്കാരിക വേദിയുടെ അല്‍ഖര്‍ജ് ഏരിയ സൂഖ് യൂനിറ്റ് എക്സിക്യൂട്ടിവ് അംഗമായിരുന്ന കുമാര്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഹുത്തയില് നിര്‍മാണ രംഗത്ത് തൊഴില്‍ ചെയ്യുകയായിരുന്നു.
പാറശ്ശാല എം.ആര് ഭവനില്‍ മുത്തുപിള്ള, രാജം ദമ്പതികളുടെ മകനാണ്. ഭാര്യ: വിജില. മക്കള്‍: അഭി (ഒമ്പത്), അഖില (അഞ്ച്). സഹോദരന് അജി ജിദ്ദയില്‍ ജോലി ചെയ്യുന്നു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകാനുള്ള നടപടികള്‍ കേളി അല്‍ഖര്‍ജ് ജീവകാരുണ്യവിഭാഗം കണ്‍വീനര്‍ നാസര്‍ പൊന്നാനി, ഏരിയാ ട്രഷറര്‍ ലിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.