പ്രവാസി മലയാളിയായ 48കാരനെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി
May 26, 2020, 18:13 IST
ADVERTISEMENT
റിയാദ്: (www.kvartha.com 26.05.2020) പ്രവാസി മലയാളിയായ 48കാരനെ സൗദി അറേബ്യയിലെ താമസ സ്ഥലത്ത് ഉറക്കത്തിനിടെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട വെട്ടൂര്‍ കുമ്പഴ സ്വദേശി ഇടയാടിയില്‍ പുത്തന്‍വീട്ടില്‍ ബിജു ദേവരാജന്‍ ആണ് റിയാദ് എക്സിറ്റ് ആറിലെ താമസസ്ഥലത്ത് മരിച്ചത്. ഞായറാഴ്ച രാത്രിയില്‍ 11 മണിയോടെ ഉറങ്ങാന്‍ കിടന്ന ഇദ്ദേഹം പിറ്റേന്ന് ജോലിക്ക് വരാത്തതിനെ തുടര്‍ന്ന് സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചു ചെന്നപ്പോഴാണ് കിടക്കയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
25 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്നു. എക്സിറ്റ് ആറിലെ വെല്‍കം റസ്റ്റോറന്റില്‍ സപ്ലൈയറായിരുന്നു. ദേവരാജനാണ് അച്ഛന്‍. കനകമ്മ അമ്മ. ഭാര്യ: പ്രസീദ. അനന്യ ബിജു ഏക മകള്‍. സഹോദരങ്ങള്‍: സോമലത, സിന്ധു.
മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങളുമായി സുഹൃത്ത് അനിരുദ്ധന്‍ പിള്ളയും സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും രംഗത്തുണ്ട്.
Keywords: News, Gulf, Riyadh, Malayalees, Death, Funeral, Hospital, Dead Body, Keralite Expatriate Died While Sleeping
25 വര്‍ഷമായി റിയാദില്‍ ജോലി ചെയ്യുന്നു. എക്സിറ്റ് ആറിലെ വെല്‍കം റസ്റ്റോറന്റില്‍ സപ്ലൈയറായിരുന്നു. ദേവരാജനാണ് അച്ഛന്‍. കനകമ്മ അമ്മ. ഭാര്യ: പ്രസീദ. അനന്യ ബിജു ഏക മകള്‍. സഹോദരങ്ങള്‍: സോമലത, സിന്ധു.
മൃതദേഹം റിയാദ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്നു. നാട്ടില്‍ കൊണ്ടുപോകാനുള്ള ശ്രമങ്ങളുമായി സുഹൃത്ത് അനിരുദ്ധന്‍ പിള്ളയും സാമൂഹികപ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാടും രംഗത്തുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

