ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 03.07.2020) ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ചു. പാലക്കാട് പട്ടാമ്പി കൊടുമുണ്ട സ്വദേശി കോടാലിയില്‍ ജഅഫര്‍ സാദിഖ് (40) ആണ് താമസസ്ഥലത്ത് മരിച്ചത്. റിയാദ് നസീമിലെ സ്വകാര്യ ആശുപത്രിയില്‍ റിസപ്ഷനിസ്റ്റായി ജോലി ചെയ്യുകയായിരുന്നു.

പരേതനായ മുഹമ്മദ് റിയാസിന്റെയും ഉമ്മുകുല്‍സുവിന്റെയും മകനാണ്. ഭാര്യ: ശാഖിറ. മക്കള്‍: അഹമ്മദ് സലീം, സിനാദ് ഹസന്‍. ഖബറടക്കത്തിനുള്ള നടപടിക്രമങ്ങളുമായി റിയാദ് കെ എം സി സി മലപ്പുറം ജില്ലാ വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് മഞ്ചേരി, ജനറല്‍ കണ്‍വീനര്‍ ഷറഫു പുളിക്കല്‍ എന്നിവര്‍ രംഗത്ത് വന്നു.

ഹൃദയാഘാതത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ യുവാവ് സൗദി അറേബ്യയില്‍ മരിച്ചു

Keywords: News, Gulf, Saudi Arabia, Riyadh, Death, Malayalees, Hospital, Funeral, Keralite expatriate died in Saudi Arabia due to cardiac arrest
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia