അസുഖം ബാധിച്ച് ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 02.07.2020) അസുഖം ബാധിച്ച് ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. തിരുവനന്തപുരം പാറശാല കക്കോട്ടുകോണം സ്വദേശി പരിയത്തുവിള വീട്ടില്‍ ചെല്ലപ്പന്‍ മണി (54) ആണ് റിയാദ് കിങ് ഖാലിദ് ആശുപത്രിയില്‍ തിങ്കളാഴ്ച മരിച്ചത്. 35 വര്‍ഷമായി റിയാദ് ദറഇയയിലെ ഗ്രീന്‍ ഫീല്‍ഡ് കമ്പനിയില്‍ ജീവനക്കാരനായിരുന്നു.

അസുഖം ബാധിച്ച് ഇരുവൃക്കകളും തകരാറിലായി ചികിത്സയിലായിരുന്ന പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

വിട്ടുമാറാത്ത പനിയെതുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സ നടന്നുകൊണ്ടിരിക്കുമ്പോല്‍ ഇരു വൃക്കകളും പൂര്‍ണമായും തകരാറിലാവുകയായിരുന്നു. ഡയാലിസിസ് തുടങ്ങുന്നതിനുള്ള ഒരുക്കം നടക്കുന്നതിനിടയിലാണ് മരണം സംഭവിച്ചത്.

ഭാര്യ: പി ഉഷ. മക്കള്‍: വി മഞ്ജുഷ, വി മനുരോഹിത്. പിതാവ്: ചെല്ലപ്പന്‍, മാതാവ്: തായ്. മൃതദേഹം റിയാദ് അല്‍ഖര്‍ജ് റോഡിലുള്ള ശ്മശാനത്തില്‍ സംസ്‌കരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് പിഎംഎഫ് ഭാരവാഹി റാഫി പാങ്ങോട് നേതൃത്വം നല്‍കുന്നു.

Keywords: News, Gulf, Saudi Arabia, Malayalees, Death, Diseased, Health, Riyadh, Hospital, Treatment, Keralite expatriate died in Saudi Arabia
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia