അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 34 കാരനായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു
Jun 12, 2020, 09:54 IST
ADVERTISEMENT
മസ്‌കറ്റ്: (www.kvartha.com 12.06.2020) ശ്വാസ തടസ്സത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന 34 കാരനായ പ്രവാസി മലയാളി ഒമാനില്‍ മരിച്ചു. പത്തനംതിട്ട മല്ലശ്ശേരി വട്ടകുളഞ്ഞി സ്വദേശി ജസ്റ്റിന്‍ വര്‍ഗീസ് ആണ് മസ്‌കറ്റില്‍ മരണമടഞ്ഞത്. റൂവിയിലെ 'അല്‍ നാഹ്ധ' ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു ജസ്റ്റിന്‍ വര്‍ഗീസിന്റെ മരണം. മസ്‌കറ്റിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു.
എന്നാല്‍ ജസ്റ്റിന്‍ വര്‍ഗീസിന് ജൂണ്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് ശ്വാസം മുട്ടല്‍ കൂടി ജൂണ്‍ 8ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ 11 വ്യഴാഴ്ച വൈകുന്നേരത്തോടുകൂടി അസുഖം കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു.
മരണം കൊവിഡ് മൂലമാണെന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മൃതശരീരം അല്‍ നഹ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും ഏകമകനും നാട്ടില്‍.
Keywords: News, Gulf, Oman, Death, Hospital, Treatment, COVID19, Dead Body, Friends, Keralite Expatriate Died in Oman
എന്നാല്‍ ജസ്റ്റിന്‍ വര്‍ഗീസിന് ജൂണ്‍ അഞ്ചിന് കൊവിഡ് സ്ഥിരീകരിച്ചിരുന്നുവെന്ന് സുഹൃത്തുക്കള്‍ പറയുന്നു. പിന്നീട് ശ്വാസം മുട്ടല്‍ കൂടി ജൂണ്‍ 8ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ജൂണ്‍ 11 വ്യഴാഴ്ച വൈകുന്നേരത്തോടുകൂടി അസുഖം കൂടുകയും മരണം സംഭവിക്കുകയുമായിരുന്നു.
മരണം കൊവിഡ് മൂലമാണെന്ന ഔദ്യോഗിക അറിയിപ്പുകളൊന്നും ഇതുവരെ പുറത്തു വന്നിട്ടില്ല. മൃതശരീരം അല്‍ നഹ്ദ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഭാര്യയും ഏകമകനും നാട്ടില്‍.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

