ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 02.06.2020) ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു. ഹൃദയാഘാതം മൂലമാണ് മരണം സംഭവിച്ചത്. കണ്ണൂര്‍ ഇരിട്ടി ആറളം സ്വദേശി നരിക്കോടന്‍ അശോകന്‍(57)ആണ് റിയാദില്‍ മരിച്ചത്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് സ്വകാര്യ ക്ലിനിക്കിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പിതാവ്: കേളു, മാതാവ്: കല്ല്യാണി. മക്കള്‍: ആതിര, അഞ്ജന. മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച പ്രവാസി മലയാളി സൗദി അറേബ്യയില്‍ മരിച്ചു

Keywords:  News, Gulf, Riyadh, Saudi Arabia, Malayalees, Kannur, Death, Dead Body, Keralite Expatriate Died Due to Heart Attack
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia