ജോലി ചെയ്യുമ്പോള്‍ സൗദി പൗരന്‍ ഓടിച്ച വാഹനം വന്നിടിച്ചു; അപകടത്തെ തുടര്‍ന്ന് കാറിന് തീപിടിച്ച് പ്രവാസി മലയാളി വെന്ത് മരിച്ചു
May 13, 2020, 12:23 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
റിയാദ്: (www.kvartha.com 13.05.2020) ജോലി ചെയ്യുമ്പോള്‍ സൗദി പൗരന്‍ ഓടിച്ച വാഹനം വന്നിടിച്ച് കാറിന് തീപിടിച്ച് പ്രവാസി മലയാളി വെന്ത് മരിച്ചു. കരുനാഗപ്പള്ളി വഞ്ചിനോര്‍ത്ത് പുലിയൂര്‍ സ്വദേശി കുളത്തില്‍ തറയില്‍ അബ്ദുല്‍ റസാഖ് (52) ആണ് അതിദാരുണമായി മരിച്ചത്. റിയാദ് ശിഫയിലെ ദിറാബ് റോഡില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. ഇടിച്ച കാറിന് തീപിടിക്കുകയായിരുന്നു. ജോലി സ്ഥലത്തായിരുന്ന ഇദ്ദേഹത്തെ സൗദി പൗരന്‍ ഓടിച്ച വാഹനം വന്നിടിക്കുകയായിരുന്നു.
വാഹനം വന്നിടിച്ച ആഘാതത്തില്‍ ഇദ്ദേഹം കാറിനടിയില്‍പെടുകയും കാര്‍ പൂര്‍ണമായും കത്തിനശിച്ചതോടൊപ്പം ഇദ്ദേഹവും തീയില്‍ പെട്ട് വെന്തു മരിക്കുകയായിരുന്നു. സംഭവസ്ഥലത്ത് വെച്ച് തന്നെ മരണം സ്ഥിരീകരിച്ചു. സമീപത്തുള്ളവര്‍ രക്ഷപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. മൃതദേഹം പൂര്‍ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. സൗദി പൗരന്‍ വാഹനവുമായി റോഡില്‍ അഭ്യാസ പ്രകടനം നടത്തുകയായിരുന്നുവെന്നാണ് കരുതുന്നത്.
മൃതദേഹം ശുമൈസി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു. അബ്ദുല്‍ റസാഖിന്റെ മകന്‍ റിയാസും സഹോദരി ഭര്‍ത്താവ് നൗഷാദും ദമ്മാമില്‍ ഉണ്ട്. ഉമര്‍കുട്ടി, പാത്തുമ്മ കുഞ്ഞ് എന്നിവരാണ് മാതാപിതാക്കള്‍. ഭാര്യ: രജിതാമണി. നിയമപരമായ കാര്യങ്ങള്‍ക്ക് സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍ (കെ.എം.സി.സി), നിഹ്മത്തുല്ല (പ്രവാസി സാംസ്‌കാരിക വേദി) എന്നിവര്‍ സഹായത്തിനായുണ്ട്.

Keywords: News, Gulf, Riyadh, Saudi Arabia, Malayalees, Death, Car accident, Burnt, Funeral, Keralite expatriate charred to death after a car accident

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.