അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു

 


ADVERTISEMENT

റിയാദ്: (www.kvartha.com 07.06.2020) അസുഖബാധയെ തുടര്‍ന്ന് പവാസി മലയാളിയായ ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു. ദമ്മാമില്‍ സ്വകാര്യ മെഡിക്കല്‍ സെന്ററിലെ ലാബ് ടെക്‌നീഷ്യനായ പത്തനംതിട്ട എലന്തൂര്‍, മടിക്കോളില്‍ ജൂലി മേരി സിജു (41) ആണ് മരിച്ചത്. ആസ്തമ രോഗിയായിരുന്ന ജൂലി രണ്ടാഴ്ചയിലേറെയായി ദമ്മാം മെഡിക്കല്‍ കോംപ്ലക്‌സ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.

അസുഖത്തെ തുടര്‍ന്ന് പ്രവാസി മലയാളിയായ ആരോഗ്യ പ്രവര്‍ത്തക സൗദി അറേബ്യയില്‍ മരിച്ചു

ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ ആശ്വാസകരമായ നിലയിലായിരുന്നെങ്കിലും ശനിയാഴ്ച ഉച്ചയോടെ നില വഷളാവുകയും വൈകിട്ടോടെ മരണം സംഭവിക്കുകയുമായിരുന്നു. 15 വര്‍ഷമായി ദമ്മാമിലെ ഇതേ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുകയായിരുന്നു. ദമ്മാമിലെ കലാ പ്രവര്‍ത്തന മേഖലകളില്‍ സജീവമായിരുന്നു ജൂലിയുടെ കുടുംബം. ഭര്‍ത്താവ്: മാത്യു എബ്രഹാം സിജു നാപ്‌കോ കമ്പനിയിലെ ജീവനക്കാരനാണ്. മക്കള്‍: എയ്ഞ്ചലീന, ഇവാന്‍.
Keywords:  News, Gulf, Malayalees, Women, Death, Diseased, Hospital, Saudi Arabia, Treatment, Keralite Expat Health Worker Died in Saudi Arabia
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Beta
Web Desk Beta

154168 Articles

Tags

Share this story

wellfitindia