കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

 


ADVERTISEMENT

യുഎഇ: (www.kvartha.com 12.05.2020) കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു. ആലപ്പുഴ പള്ളിപ്പുറം സ്വദേശി ഷാജി ചെല്ലപ്പന്‍ (52) അബൂദബിയിലും തൃശൂര്‍ കുന്നംകുളം കല്ലഴിക്കുന്ന് സ്വദേശി പുത്തന്‍ കുളങ്ങര അശോക് കുമാര്‍, തിരുവനന്തപുരം ആറ്റിങ്ങല്‍ സ്വദേശി സുശീലന്‍ (60) എന്നിവര്‍ ദുബൈയിലുമാണ് മരിച്ചത്.

ഷാജി ചെല്ലപ്പനെ കൊറോണ വൈറസ് ബാധിച്ച് രണ്ടു ദിവസം മുന്‍പാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാട്ടിലേക്ക് മടങ്ങാനിരിക്കെയാണ് ലോക്ക് ഡൗണില്‍പെട്ട് അശോക് കുമാറിന്റെ യാത്ര മുടങ്ങിയത്. ഒരാഴ്ചയായി കോവിഡ് ബാധിച്ചു ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി ദുബൈയില്‍ വര്‍ക്ക്‌ഷോപ്പ് ജീവനക്കാരനായി ജോലിചെയ്യുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അവസാനമായി നാട്ടില്‍ വന്നത്. ഭാര്യ - വിജിത, മക്കള്‍ - ധനഞ്ജയ്, മഹീന്ദ്രന്‍. അശോക് കുമാറിന്റെ സംസ്‌കാരം ദുബൈയില്‍ നടക്കും.

കോവിഡ് ബാധിച്ച് യുഎഇയില്‍ മൂന്ന് മലയാളികള്‍ കൂടി മരിച്ചു

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ഗള്‍ഫില്‍ മരിച്ചത് ഏഴ് മലയാളികളാണ്. ഇതോടെ ഗള്‍ഫില്‍ കോവിഡ് ബാധിച്ചു മരിച്ച മലയാളികളുടെ എണ്ണം 68 ആയി.

അതിനിടെ വന്ദേ ഭാരത് പദ്ധതിയിലെ കഴിഞ്ഞ ദിവസം മുടങ്ങിയ വിമാനം ചൊവ്വാഴ്ച ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് യാത്ര പുറപ്പെടും. ഇന്ത്യന്‍ സമയം രാത്രി ഏഴു മണിക്കാണ് വിമാനം. ദുബൈ-കണ്ണൂര്‍, ദമാം - കൊച്ചി വിമാനവും ചൊവ്വാഴ്ച രാത്രിയോടെ നാട്ടിലെത്തും. മൂന്ന് വിമാനങ്ങളിലായി അഞ്ഞൂറിലധികം പ്രവാസിയാണ് കേരളത്തിലേക്ക് മടങ്ങുന്നത്.

Keywords:  Keralite dies of COVID-19 in UAE, UAE, Dead, Health, Health & Fitness, hospital, Treatment, Malayalees, Gulf, World.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia