സൗദി അറേബ്യയില്‍ അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു

 


ADVERTISEMENT

ദമ്മാം: (www.kvartha.com 11.07.2020) സൗദി അറേബ്യയില്‍ അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു. മലപ്പുറം കൊണ്ടോട്ടി ഓമാനൂര്‍ സ്വദേശി മങ്ങാട്ടുപറമ്ബന്‍ അബ്ദുല്‍ ജലീലാണ് മരിച്ചത്. 38 വയസ്സായിരുന്നു.

ഒരാഴ്ച മുമ്പാണ് ജലീലിനെ പനിയും ചുമയും ശ്വാസ തടസവും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് സൗദി ജര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയോടെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്ന ജലീലിന്റെ ആരോഗ്യനില വഷളാവുകയും ശനിയാഴ്ച രാവിലെയോടെ മരണം സംഭവിക്കുകയുമായിരുന്നു. മൃതദേഹം സൗദി ജര്‍മന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ജലീലിന്റെ ഭാര്യ ഖമറുലൈലയും മക്കളായ മുഹമ്മദ് ഫഹീം, മന്‍ഹ, അയ്മന്‍ എന്നിവരും ദമ്മാമില്‍ ഒപ്പമുണ്ടായിരുന്നു.

സൗദി അറേബ്യയില്‍ അസുഖത്തെ തുടര്‍ന്ന് മലയാളി യുവാവ് മരിച്ചു

Kywords:  World, Kerala, News, Death,  Saudi Arabia, Gulf, Keralite died in saudi arabia 
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia