മലയാളി കലാ-സാംസ്‌കാരിക പ്രവര്‍ത്തക ദീപാ നായര്‍ യുഎഇയില്‍ നിര്യാതയായി
May 4, 2020, 11:27 IST
ADVERTISEMENT
ദുബൈ: (www.kvartha.com 04.05.2020) മലയാളി കലാ-സാംസ്‌കാരിക പ്രവര്‍ത്തക ദീപാ നായര്‍ യുഎഇയില്‍ അന്തരിച്ചു. ഇവന്റ് മാനേജ്മെന്റ് രംഗത്തും കലാരംഗത്തും അറിയപ്പെട്ടിരുന്ന ദീപാ നായര്‍ (46) ഹൃദയാഘാതം മൂലമാണ് മരണപ്പെട്ടത്. ഞായറാഴ്ച ഉച്ചകഴിഞ്ഞ് ദുബൈയിലായിരുന്നു അന്ത്യം. കോഴിക്കോട് സ്വദേശിയായ ഇവര്‍ കോഴിക്കോട് സാമൂതിരീസ് ഗുരുവായൂരപ്പന്‍ കോളേജ് അലുമിനിയുടെയും അക്കാഫിന്റെയും സജീവ പ്രവര്‍ത്തകയായിരുന്നു.
Keywords: News, Gulf, UAE, Dubai, Malayalees, Death, Funeral, Keralite cultural activist passed away in UAE
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

