അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

 


മസ്‌കറ്റ്: (www.kvartha.com 18.04.2020) ഏറെ നാളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന മലയാളി ഒമാനില്‍ മരിച്ചു. ഒമാനിലെ ലുലു എക്‌സ്‌ചേഞ്ച് അല്‍ഖുവൈര്‍ ഏരിയ മാനേജര്‍ ജോയല്‍ ജോസാണ് മരിച്ചത്. ശനിയാഴ്ച വെളുപ്പിന് 2.30-യോടെയായിരുന്നു അന്ത്യം.

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പ്രവാസി മലയാളി മരിച്ചു

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മസ്‌കറ്റിലെ ഗുബ്ര ആസ്റ്റര്‍ ഹോസ്പിറ്റലില്‍ അര്‍ബുദ രോഗത്തിന് ചികിത്സയില്‍ ആയിരുന്നു. മരണാനന്തര ചടങ്ങുകള്‍ക്കായി തുടര്‍ നടപടികള്‍ നടക്കുന്നതായി അധികൃതര്‍ അറിയിച്ചു. കുടുംബവും മസ്‌കറ്റില്‍ തന്നെയാണ് താമസം.

Keywords:  News, Gulf, Malayalees, Death, Diseased, Hospital, Cancer, Family, Funeral, Keralit Expatriate under Treatment for Cancer Died in Oman
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia