ദുബൈ എക്സ്പോയിൽ ഏറെ ശ്രദ്ധയാകർഷിച്ച് കേരളത്തിന്റെ കൈത്തറി ഉത്പന്നങ്ങൾ; മലയാളഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥത്തിന്റെ യഥാർഥ പ്രതിയും പ്രദർശനത്തിൽ

 


ഖാസിം ഉടുമ്പുന്തല

ദുബൈ: (www.kvartha.com 06.02.2022)
ലോക മഹാമേളയായ എക്‌സ്‌പോ 2020-ൽ ഏറെ ശ്രദ്ധയാകർഷിച്ച് കേരളത്തിന്റെ കൈത്തറി ഉത്പന്നങ്ങൾ. ഇൻഡ്യ പവിലിയനിലെ കേരളവാരത്തോട് അനുബന്ധിച്ചാണ് കൈത്തറി ഉത്പന്നങ്ങൾ പ്രദർശിപ്പിച്ചിരിക്കുന്നത്. പവിലിയനിലെ രണ്ടാംനിലയിലാണ് പ്രദർശനം.
                  
ദുബൈ എക്സ്പോയിൽ ഏറെ ശ്രദ്ധയാകർഷിച്ച് കേരളത്തിന്റെ കൈത്തറി ഉത്പന്നങ്ങൾ; മലയാളഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥത്തിന്റെ യഥാർഥ പ്രതിയും പ്രദർശനത്തിൽ

കൈത്തറി ഉത്പന്നങ്ങളുടെ വിപുലമായ വിപണി സാധ്യതകൾ പരിചയപ്പെടുത്തുകയാണ് പ്രദർശനത്തിന്റെ പ്രധാന ലക്ഷ്യം. വിപണി സാധ്യതകൾ കണ്ടെത്താനും നവം നവങ്ങളായ ഡിസൈൻ ആശയങ്ങൾ കൈത്തറിയിൽ കൊണ്ടുവരാനും കേരള കൈത്തറി മേഖലയെ മൊത്തത്തിൽ പുനരുജ്ജീവിപ്പിക്കുന്നതിനും തദ്വാരാ സാധ്യതയുണ്ട്. കൈത്തറി വിപണിയെ കേന്ദ്രീകരിച്ച് അതി വിപുലമായ പദ്ധതികളാണ് കേരളം നടപ്പാക്കുന്നത്. ഓൺലൈനിലും അന്തർദേശീയ വിപണികളിലും കേരള കൈത്തറിയുടെ സാന്നിധ്യം ഉറപ്പാക്കാനും പദ്ധതിയുണ്ട്.

ഇതിനുപുറമേ മലയാളഭാഷയിൽ ആദ്യമായി അച്ചടിച്ച ഗ്രന്ഥമായ സംക്ഷേപ വേദാർഥത്തിന്റെ യഥാർഥ പ്രതിയും കേരളവാരത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. 1772-ൽ റോമിൽ കല്ലച്ചിൽ അച്ചടിച്ചിരിക്കുന്ന ഗ്രന്ഥമാണിത്. ഇൻഡ്യ പവിലിയനിൽ 10 വരെയാണ് കേരളവാരം നടക്കുക. കേരളത്തിലെ വ്യത്യസ്ത പദ്ധതികൾ, നിക്ഷേപ മാർഗങ്ങൾ, ടൂറിസം, ഐ ടി സ്റ്റാർടപ് വൈദഗ്ധ്യം തുടങ്ങിയവ സംബന്ധിച്ചാണ് കേരളവാരത്തിലെ പ്രധാന അവതരണം.


Keywords:  UAE, Dubai, Kerala, Gulf, India, News, People, Handloom Products, Dubai Expo, Kerala's handloom products attract a lot of attention at the Dubai Expo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia