സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ചെത്തി അല്‍ ഐനില്‍ നിന്നു കാണാതായ മലയാളി യുവാവിനെ കണ്ടെത്തി
Mar 16, 2021, 16:22 IST
അല്‍ഐന്‍: (www.kvartha.com 16.03.2021) സന്ദര്‍ശക വിസയില്‍ ജോലി അന്വേഷിച്ചെത്തി അല്‍ ഐനില്‍ നിന്നു കാണാതായ മലയാളി യുവാവിനെ കണ്ടെത്തി. മലപ്പുറം മുണ്ടത്തോട് ചറ്റമ്പത്തുകളത്തില്‍ നിയാസി (27)നെ ആണ് തിങ്കളാഴ്ച രാവിലെ കണ്ടെത്തിയത്. സുഹൃത്തുക്കളാണ് നിയാസിനെ കണ്ടെത്തിയ വിവരം അറിയിച്ചത്. മാര്‍ച്ച് 10 മുതലാണു നിയാസിനെ കാണാതായത്.
മൂന്നു മാസം മുന്‍പായിരുന്നു നിയാസിന്റെ വിവാഹം. പിന്നീട് യുഎഇയിലേക്കു വരികയായിരുന്നു. ജോലി ലഭിക്കാത്ത വിഷമത്തിലാണ് താന്‍ ആരുമായും ബന്ധപ്പെടാതിരുന്നതെന്നു നിയാസ് പറഞ്ഞു. ഈ യുവാവിന് ജോലി നല്കാന് താത്പര്യമുള്ളവര്‍ ബന്ധപ്പെടുക: 0554526044 (സഫ് വാന്‍).
Keywords: Kerala Man on Tourist Visa Looking for Job Opportunities Missing in UAE found, UAE, News, Missing, Malappuram, Malappuram Native, Malayalee, Mobile Phone, Complaint, Gulf, World.
രാവിലെ പതിവുപോലെ ജോലി അന്വേഷിച്ചു താമസ സ്ഥലത്ത് നിന്നു പുറപ്പെട്ടതാണ്. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ചുവരാത്തതിനെ തുടര്‍ന്നു സുഹൃത്തുക്കളും ബന്ധുക്കളും തിരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. മൊബൈല്‍ ഫോണ്‍ സ്വിച്ഡ് ഓഫായിരുന്നു. പിന്നീട് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Keywords: Kerala Man on Tourist Visa Looking for Job Opportunities Missing in UAE found, UAE, News, Missing, Malappuram, Malappuram Native, Malayalee, Mobile Phone, Complaint, Gulf, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.