Sasikala Teacher | 'അളയില്‍ കുത്തിയാല്‍ ചേരയും കടിക്കും, കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത് ജോലി കാട്ടി കളി തുടങ്ങിയാല്‍, ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടിവരും'; പ്രവാസി മലയാളി എസ് ദുര്‍ഗാദാസിനെതിരെയുള്ള പ്രചാരങ്ങളില്‍ മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീചര്‍
May 7, 2022, 10:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) അനന്തപുരി ഹിന്ദു മഹാ സമ്മേളനത്തില്‍ പങ്കെടുത്തതിന് പിന്നാലെ പ്രവാസി മലയാളി എസ് ദുര്‍ഗാദാസ് നേരിടുന്ന പ്രചാരണങ്ങളില്‍ മുന്നറിയിപ്പുമായി ഹിന്ദു ഐക്യവേദി അധ്യക്ഷ കെ പി ശശികല ടീചര്‍.
നിങ്ങള്‍ ഗല്‍ഫിലെ ജോലി കളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും, പക്ഷെ ഇവിടുള്ളവര്‍ പകരം കളി തുടങ്ങിയാല്‍, അളയില്‍ കുത്തിയാല്‍ ചേരയും കടിക്കും. കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത്. നിങ്ങള്‍ക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്പോര്‍ട് കൂടിയേ തീരുവെന്ന് ഫേസ്ബുകില്‍ ശശികല കുറിച്ചു.
കെപി ശശികല ടീചറുടെ ഫേസ് ബുക് കുറിപ്പ്:
ഹിന്ദു ഐക്യവേദി സ്ഥാപക നേതാവായ ശിശുപാല്‍ജിയെ കേരളത്തിലെ ഹൈന്ദവ സമൂഹത്തിന് മറക്കാന്‍ കഴിയില്ല. വാര്‍ധക്യത്തിലെ അവശതകളില്‍ പോലും ഹിന്ദു സമൂഹം നേരിടുന്ന പ്രശ്നങ്ങളില്‍ നിര്‍ഭയനായി സമൂഹത്തിന് നേതൃത്വം നല്‍കാന്‍ ശിശുപാല്‍ ജി മുന്നില്‍ത്തന്നെ ഉണ്ടായിരുന്നു. ആ ശിശുപാല്‍ജിയുടെ മകനാണ് ദുര്‍ഗാദാസ്.
നാളിതുവരെ ദുര്‍ഗാദാസ് ആര്‍ക്കെങ്കിലുമെതിരെ എന്തെങ്കിലും ചെയ്തതായി ആര്‍ക്കും പരാതിയില്ല. വര്‍ഷങ്ങളായി വിദേശരാജ്യത്ത് ജോലിചെയ്യുന്നു. ആ രാഷ്ട്രത്തിന്റെ നിയമത്തിനെതിരെ ഇന്നുവരെ അദ്ദേഹം ഒന്നും പ്രവര്‍ത്തിച്ചിട്ടില്ല. വിഭാഗികമായോ വര്‍ഗീയമായോ അവിടെ അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് ആര്‍ക്കും അനുഭവമില്ല. അദ്ദേഹം തൊഴില്‍ ചെയ്യുന്ന സ്ഥാപനത്തിനും അദ്ദേഹത്തെപ്പറ്റി ഒരു പരാതിയും ഉണ്ടായിരുന്നില്ല.
ഇക്കഴിഞ്ഞ ദിവസം ഒരു ഹിന്ദു സംഗമത്തിലെ ഏതോ ഒരു കാലാംശത്തില്‍ പങ്കെടുത്തു കൊണ്ട് അദ്ദേഹം ഒരു ചോദ്യം ചോദിച്ചത്രെ? അത് പുകിലാക്കി അദ്ദേഹത്തിന്റെ തൊഴില്‍ സ്ഥാപനത്തെ വിരട്ടി വരുതിയിലാക്കി അദ്ദേഹത്തിന്റെ ജോലി കളയിച്ചു.
ഖത്വറടക്കം ഗള്‍ഫ് രാജ്യങ്ങള്‍ ഞങ്ങളുടേതാണെന്ന അവകാശത്തിലാണ് ചിലര്‍. (ആ ന്യായംവച്ച് പാകിസ്താനും അവരുടേതാകണമല്ലോ?) ഓരോ പ്രസ്താവനയും ചോദ്യവും അവര്‍ ഭയക്കുന്നു. ആളുകളെ ഒറ്റപ്പെടുത്തി ചോദ്യങ്ങളും പ്രസ്താവനകളും ഇല്ലാതാക്കാമെന്ന വ്യാമോഹമാണ് പലര്‍ക്കും. ഇന്‍ഡ്യയെ കഷണം കഷണമാക്കുമെന്ന് ടുക്കടെ ഗ്യാംങ്ങിന് ആര്‍ത്തു വിളിക്കാം. അതിനായി പ്രവര്‍ത്തിക്കാം പാകിസ്താനില്‍ പോയി ഇന്‍ഡ്യാ വിരുദ്ധത പ്രസംഗിക്കാം. അതൊക്കെ അവരുടെ അവകാശമെന്ന ഭാവമാണ്.
അളയില്‍ കുത്തിയാല്‍ ചേരയും കടിക്കും. കയ്യിലിരുപ്പു കൊണ്ട് സമാധാന ജീവിതം നശിപ്പിക്കരുത് ഗള്‍ഫിലെ ജോലി കാട്ടി കളി തുടങ്ങിയാല്‍..... ഇവിടേയും പലര്‍ക്കും പലതും തുടങ്ങേണ്ടിവരും: അതിനുള്ള സാധ്യതയുമുണ്ടാകും.
ഭരണഘടനയില്‍ ഒളിച്ചു കടത്തിയ മതേതരം കൊണ്ടല്ല. ഈ നാടിന്റെ മനസ്സുകൊണ്ടാണ് ഇവിടം മതേതരത്വം പുലരുന്നത്. ജയ് ശ്രീറാം വിളിക്കാത്തവരെ തല്ലിക്കൊല്ലല്‍ തൊട്ട് ഗര്‍ഭിണി ശൂലം ഭ്രൂണം.... ബീഫ് വരെ എന്തും തട്ടിമൂളിക്കാം, ബാക്കിയുള്ളവര്‍ കേട്ടിരുന്നോളണം എന്നതാണ് ധാര്‍ഷ്ട്യം. തിരിച്ച് തങ്ങളെപ്പറ്റിയാകുബോള്‍ കേസ് അറസ്റ്റ് ജോലി കളയല്‍... വെകിളിപിടിക്കല്‍.... ജഗപൊഗ.
ഒന്നു മാത്രം ഓര്‍ക്കുക: നിങ്ങള്‍ ജോലികളഞ്ഞാല്‍ അവരിവിടെ വരും ജീവിക്കും പക്ഷെ ഇവിടുള്ളവര്‍ പകരം കളിതുടങ്ങിയാല്‍.....?? സഊദി അറേബ്യ ലോകത്താദ്യമായി ഒരു റോബോടിന് പൗരത്വം കൊടുത്ത രാജ്യമാണ്. ഒരു റോബോടിന് പൗരത്വം കൊടുത്താലും ഇവിടുത്തെ മദനി ശിഷ്യന്മാര്‍ക്കാര്‍ക്കും സഊദിയടക്കം ഒരു ഗള്‍ഫ് രാജ്യവും പൗരത്വം നല്‍കില്ല.. അതുകൊണ്ട് ആ കട്ടില് കണ്ട് പനിക്കേണ്ട... നിങ്ങള്‍ക്കായാലും അവിടെ പോയി തെണ്ടിക്കണമെങ്കില്‍ ഈ നാടു തരുന്ന പാസ്പോര്‍ട് കൂടിയേ തീരു....
വെറുതേ പറഞ്ഞൂന്നേ ഉള്ളു.- അവര്‍ കുറിച്ചു.
Keywords: News,Kerala,State,Thiruvananthapuram,Facebook,Social-Media, Warning,Gulf,Job,Politics, Kerala Hindu Aikya Vedi Leader KP Sasikala teacher warns campaign against Pravasi Malayalee S Durgadas
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.


