വിദേശത്ത് നിന്നുള്ള വിമാനങ്ങൾക്ക് ആരാണ് അനുമതി നിഷേധിച്ചത്; മലയാളികളെ നാട്ടിലെത്തിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം; പിണറായി

 


ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com 03.06.2020) പ്രവാസി മലയാളികളുമായി വിദേശത്ത് നിന്ന് വരേണ്ട ഒരു വിമാനത്തിനും അനുമതി നല്‍കാതിരുന്നിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിദേശികളുടെ വരവ് കുറയ്ക്കണമെന്ന് കേരളം ആവശ്യപ്പെട്ടെന്ന ആരോപണവുമായി രംഗത്ത് വന്ന കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന് മറുപടിയായാണ് മുഖ്യമന്ത്രി രംഗത്ത് വന്നിരിക്കുന്നത്.  വന്ദേ ഭാരതിന്റെ പദ്ധതികള്‍ക്ക് ഒരു നിബന്ധയും വെച്ചിട്ടില്ല, കേന്ദ്ര വിദേശകാര്യ മന്ത്രാലയം ചോദിച്ച എല്ലാ വിമാനങ്ങള്‍ക്കും അനുമതി നല്‍കിയിട്ടുണ്ട് മുഖ്യമന്ത്രി പറയുന്നു.

വിദേശത്ത് നിന്നുള്ള വിമാനങ്ങൾക്ക് ആരാണ് അനുമതി നിഷേധിച്ചത്; മലയാളികളെ നാട്ടിലെത്തിക്കാനാണ് സര്‍ക്കാറിന്റെ ശ്രമം; പിണറായി

പ്രവാസികളെ തിരികെ കൊണ്ടുവരാന്‍ ഒരുക്കുന്ന ചാര്‍ട്ടര്‍ഡ് വിമാനത്തെ സംസ്ഥാനം എതിര്‍ക്കുന്നില്ല. എന്നാല്‍ ചാര്‍ട്ടര്‍ഡ് വിമാനങ്ങള്‍ക്ക് സംസ്ഥാനം രണ്ട് നിബന്ധനങ്ങള്‍ വെച്ചിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനത്തിലെ വിമാന നിരക്ക് വന്ദേ ഭാരത് വിമാനത്തിന് തുല്യമായിരിക്കണം, സീറ്റ് നല്‍കുന്നത് മുന്‍ഗണനാ വിഭാഗത്തെ പരിഗണിച്ചായിരിക്കണം എന്നിവയാണ് സംസ്ഥാനം വെച്ച നിബന്ധനങ്ങള്‍.

വന്ദേ ഭാരത് മിഷനില്‍ ഇനി എത്ര വിമാനങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് വിദേശകാര്യ മന്ത്രാലയത്തോട് കേരളം ചോദിച്ചിട്ടുണ്ട്. വിവരം ലഭിച്ചാല്‍ ഉടനെ അനുമതി നല്‍കും. 40 ചാര്‍ട്ടേര്‍ഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളുടെ ഷെഡ്യൂള്‍ ചെയ്യ്തു കഴിഞ്ഞാല്‍ ഇനിയും ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് അനുമതി നല്‍കും. വിദേശത്തോ ഇതര സംസ്ഥാനങ്ങളിലോ ഉള്ള മലയാളികളെ തിരിച്ചു കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അവരെ നാട്ടിലെത്തിക്കാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

Keywords:  Kerala, News, Chief Minister, Pinarayi Vijayan, V. Muraleedaran, central, Minister, Flight, Gulf, Country.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Web Desk Ahn
Web Desk Ahn

154168 Articles

Tags

Share this story

wellfitindia