മണ്ണാര്‍ക്കാട്ടൊഴിച്ച് തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു: കാന്തപുരം

 


ADVERTISEMENT

ദുബൈ: (www.kvartha.com 19.05.2016) മണ്ണാര്‍ക്കാട്ടൊഴിച്ച് തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചതായി അഖിലേന്ത്യ സുന്നി ജംഇയ്യുല്‍ ഉലമ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. മുസ്‌ലിം ലീഗ് ഉള്‍പ്പെടെ പ്രത്യേകമായി ഒരു വിഭാഗത്തിനെതിരെയും ഈ തെരഞ്ഞെടുപ്പില്‍ നിലപാട് എടുത്തിട്ടില്ല. ചില വ്യക്തികള്‍ക്കെതിരെ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ആ നിലപാട് അണികള്‍ക്ക് സംഘടനാ ചാനലിലൂടെ എത്തിച്ചുകൊടുത്തിട്ടുണ്ട്. അതില്‍ മണ്ണാര്‍ക്കാട് മാത്രമാണ് പരാജയപ്പെട്ടത്.

കുന്ദമംഗലം, കൊടുവള്ളി, തിരുവമ്പാടി, ബാലുശ്ശേരി തുടങ്ങിയ മണ്ഡലങ്ങളിലെല്ലാം തങ്ങള്‍ പിന്തുണച്ചവരാണ് വിജയിച്ചതെന്നും അദ്ദേഹം പറഞ്ഞു. മര്‍കസിലെ പൂര്‍വ വിദ്യാര്‍ഥി മണ്ണാര്‍ക്കാട്ട് കൊല്ലപ്പെട്ട സംഭവത്തില്‍ അതിന് കൂട്ടുനിന്നയാളെ തോല്‍പ്പിക്കണമെന്ന് മര്‍കസ് പൂര്‍വവിദ്യാര്‍ഥി സമ്മേളനത്തിലാണ് ഞാന്‍ അഭിപ്രായപ്പെട്ടത്. ആ യോഗത്തിന്റെ വികാരം തന്നെ വേദനിപ്പിച്ചപ്പോഴാണ് കൊലപാതക രാഷ്ട്രീയത്തെ പിന്തുണക്കുന്നവരെ പരാജയപ്പെടുത്തണമെന്ന് പറഞ്ഞത്. എന്നാല്‍ അദ്ദഹേം ജയിച്ചു.  മണ്ണാര്‍ക്കാട്ടെ ബിജെപി വോട്ട് എങ്ങോട്ടാണ് പോയതെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് കാന്തപുരം കൂട്ടിച്ചേര്‍ത്തു.

കേരളത്തിന്റെ വികസന കാര്യത്തില്‍ അതിവേഗ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. തൊഴിലില്ലായ്മയും ദാരിദ്ര്യവും ഇല്ലാതാക്കാന്‍ ജന പങ്കാളിത്തത്തോട് കൂടിയുള്ള വികസന അജണ്ടയാണ് നടപ്പാക്കേണ്ടത്. കേരളത്തില്‍ അറബിക് സര്‍വകലാശാല തുടങ്ങുന്നതിനുള്ള തീരുമാനം നടപ്പിലാക്കണം. സ്ത്രീസുരക്ഷക്കായി കര്‍മ പദ്ധതികളും നടപടികളും ഉണ്ടാവേണ്ടതുണ്ടെന്നും കാന്തപുരം വ്യക്തമാക്കി.
മണ്ണാര്‍ക്കാട്ടൊഴിച്ച് തങ്ങള്‍ പിന്തുണച്ച സ്ഥാനാര്‍ഥികളെല്ലാം വിജയിച്ചു: കാന്തപുരം

Keywords: Kanthapuram A.P.Aboobaker Musliyar, Press meet, Dubai, Gulf, LDF, UDF, Muslim-League, Sunni, Assembly Election, Election-2016.
Aster_MIMS
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.
Kvartha SAT
Kvartha SAT

154168 Articles

Tags

Share this story

wellfitindia