ദുബൈ എക്‌സ്‌പോയില്‍ ദർശിക്കാം കേരളത്തിന്റെ ആയോധന കലയായ കളരിപ്പയറ്റ്
Oct 2, 2021, 22:18 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ഖാസിം ഉടുമ്പുന്തല
ദുബൈ: (www.kvartha.com 02.10.2021) കേരളത്തിന്റെ ആയോധനകലയായ കളരി ലോക എക്സ്പോ 2020 വേദിയിൽ അവതരിപ്പിക്കാൻ തയ്യാറെടുപ്പുകൾ പൂർത്തിയാക്കിയിരിക്കുകയാണ് ഒരു സംഘം കളരിപ്പയറ്റുകാർ. 37 വർഷമായി കളരി രംഗത്ത് പ്രവർത്തിക്കുന്ന മണികണ്ഠൻ ഗുരുക്കളുടെ നേതൃത്വത്തിലുള്ള സംഘമാണ് ലോക എക്സ്പോ 2020 വേദിയിൽ വിസ്മയം തീർക്കാനായി കാത്തിരിക്കുന്നത്. കേരളത്തിന്റെ ആയോധനകലയെ ലോകം കൗതുകത്തോടെ ദർശിക്കുന്ന മാമാങ്കമായ എക്സ്പോയിൽ പ്രദർശിപ്പിക്കാനാവുന്നതിന്റെ ത്രിലിലാണ് ചെറുപ്പക്കാരും മുതിർന്നവരും ഉൾപെടെയുള്ളവർ.
മണികണ്ഠൻ ഗുരുക്കളുടെ ശിഷ്യരിൽ 28 പേരാണ് എക്സ്പോയിൽ ആയോധനകലയുമായി ഇറങ്ങുന്നത്. എട്ട് വയസ് മുതൽ 58 വയസുവരെയുള്ളവർ പങ്കെടുക്കുന്നുണ്ട്. മൂന്ന് മാസത്തെ പ്രത്യേക പരിശീലനത്തിനുശേഷമാണ് ലോകമഹാമേളയിൽ എത്തുന്നത്. പ്രായം കൂടിയ വ്യക്തികൾ പരിപാടി അവതരിപ്പിക്കുന്ന ഒരു ആഗോളമേള ഗൾഫിൽ നടാടെയാണ്.
പ്രദർശനപയറ്റുകൾ മാത്രമാണ് കാഴ്ചവെക്കുന്നത്. എങ്കിലും ലോകം ഉറ്റുനോക്കുന്നിടത്ത് പരിപാടി അവതരിപ്പിക്കാനായതിൽ സന്തോഷമുണ്ടെന്നും മഹത്തായ ആയോധനകല പഠിക്കാനും പഠിപ്പിക്കാനും സാധിച്ചതിൽ എന്തെന്നില്ലാത്ത അഭിമാനം തോന്നിയ നിമിഷമാണിതെന്നും മണികണ്ഠൻ പറഞ്ഞു.
ഏഴാം വയസിൽ തുടങ്ങിയതാണ് മണികണ്ഠന്റെ കളരി പഠനം. പൊന്നാനി വി കെ എം കളരിയിലെ കെ ജി പത്മനാഭൻ ഗുരുക്കളാണ് കളരിയിൽ എത്തിച്ചത്. യു എ ഇ കരാടെ ഫെഡറേഷൻ നടത്തിയിട്ടുള്ള മത്സരവേദി, ദുബൈയിൽ നടന്ന കേരളോത്സവം തുടങ്ങി ഒരുപാട് പരിപാടികളിൽ 10 വർഷമായി ഇതിനകം പങ്കെടുക്കാനായിയെന്ന് അദ്ദേഹം പറഞ്ഞു. ചോലപ്പാറ പ്രഭാകരന്റെ മകനാണ് മണികണ്ഠൻ ഗുരുക്കൾ.

Keywords: Gulf, News, Top-Headlines, Report by Qasim Udumbumthala, Kerala, Programme, Dubai, Kalari, Manikadan Gurukkal, Kalarippayattu, martial art of Kerala will be performed at Dubai Expo.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.