മക്കയിലെ സരുക്ഷ ക്യാമറയില്‍ ജിന്ന്

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ജിദ്ദ: മക്കയില്‍ സരുക്ഷ ക്യാമറയില്‍ ജിന്നിന്റെ ദൃശ്യം കുടുങ്ങിയതായി അറബ് പത്രം റിപ്പോര്‍ട്ട് ചെയ്തു. സഊദി അറേബ്യയിലെ അല്‍മദീന ദിനപത്രമാണ് സംഭവം ചിത്രംസഹീതം വാര്‍ത്ത പുറത്തുവിട്ടത്. മക്കയിലെ സെക്രട്ടേറിയറ്റ് ബില്‍ഡിംഗിലെ സുരക്ഷാ ക്യാമറകളിലാണ് ജിന്നിന്റെ ദൃശ്യം പതിഞ്ഞതായി സെക്രട്ടേറിയറ്റ് കേന്ദ്രങ്ങളെ ഉദ്ധരിച്ച് പത്രം പറയുന്നത്.

ക്യാമറയില്‍ പതിഞ്ഞ ദൃശ്യങ്ങളില്‍ മുഖം വ്യക്തമല്ലാത്ത വെളുത്ത ആള്‍രൂപമാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് പകര്‍ത്തിയ ദൃശ്യങ്ങളിലാണ് ജിന്ന് ദൃശ്യപ്പെട്ടത്. കെട്ടിടത്തിന്റെ വാതിലിനടുത്താണ് ജിന്ന് നിലയുറപ്പിച്ചത്. സെക്രട്ടേറിയറ്റിനകത്തുള്ള എല്ലാ സുരക്ഷ ക്യാമറകളിലും ഈ ദൃശ്യം പതിഞ്ഞിട്ടുണ്ട്. അതേ സമയം ജിന്ന് എന്തു ചെയ്യുന്നുവെന്നോ പിന്നീട് എന്ത് സംഭവിച്ചുവെന്നോ പത്രത്തില്‍ വിശദീകരണമില്ല.

നേരത്തെ സമാനസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെങ്കിലും അത് മാലാഖയാണെന്നായിരുന്നു പ്രചരണം. പകല്‍ നിസ്‌കാര സമയങ്ങളിലായിരുന്നു വിശ്വാസികളുടെ ഇടയില്‍ മാലാഖ നില്‍ക്കുന്ന ദൃശ്യം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഇത് സൂര്യരശ്മിയില്‍ പ്രകാശത്തിന്റെ പ്രതിബിംബങ്ങള്‍ പതിയുകയായിരുന്നുവെന്നാണ് വിമര്‍ശകര്‍ വാദിച്ചത്. പുതിയ ജിന്ന് ദൃശ്യം സുരക്ഷ ക്യാമറ പകര്‍ത്തിയത് പുലര്‍ച്ചയായതിനാല്‍ വിമര്‍ശകരുടെ വിശദീകരണം കാത്തിരിക്കുകയാണ് ലോകം.
മക്കയിലെ സരുക്ഷ ക്യാമറയില്‍ ജിന്ന്



Also Read:

Keywords:  Mecca, Jinn, Makkah, Hajj, camera, ghost, Makkah secretariat, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia