Pilgrim Died | മദീന സിയാറത് പൂര്‍ത്തിയാക്കി നാട്ടിലേക്ക് മടങ്ങാന്‍ ജിദ്ദയിലെത്തിയ മലയാളി തീര്‍ഥാടക ഹൃദയാഘാതം മൂലം മരിച്ചു
Oct 15, 2023, 13:08 IST
ADVERTISEMENT
റിയാദ്: (KVARTHA) ഉംറയും മദീന സിയാറയും (സന്ദര്‍ശനം) കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനൊരുങ്ങിയ മലയാളി തീര്‍ഥാടക മരിച്ചു. മലപ്പുറം കണ്ണമംഗലം മേമാട്ടുപാറ സ്വദേശി പുള്ളാട്ട് മുജീബിന്റെ ഭാര്യ ഖദീജ കെ കെ (34) യാണ് മരിച്ചത്. ജിദ്ദ വിമാനത്താവളത്തിലേക്ക് പോകുന്നതിനിടെ ബസില്‍വെച്ച് സുഖമില്ലാതാവുകയായിരുന്നു.
മദീന സിയാറത് പൂര്‍ത്തിയാക്കി നാട്ടിലേക്കുള്ള വിമാനം കയറാനായി ജിദ്ദ വിമാനത്താവളത്തിലേക്ക് വരുന്നതിനിടെ ബസില്‍ വെച്ച് ശാരീരികാസ്വസ്ഥത അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹൃദയാഘാതം സംഭവിക്കുകയായിരുന്നുവെന്ന് കൂടെയുണ്ടായിരുന്നവര്‍ പറഞ്ഞു. മയ്യിത്ത് മദീനയില്‍ മറവ് ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നു. ഏക മകന്‍: ഹാഫിള് റിള് വാന്‍.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.