ഏകാന്തയായി ജീവിച്ച വനിതയുടെ മൃതദേഹം മമി രൂപത്തില്‍ ഡൈനിംഗ് ടേബിളില്‍ കണ്ടെത്തി; മരിച്ച് രണ്ടുവർഷത്തിലേറെ ആയെന്ന് പൊലീസ്; സംസ്കാര ചടങ്ങിൽ നാട്ടുകാരൊന്നാകെ ബന്ധുക്കളായി പങ്കെടുക്കുമെന്ന് ഭരണകൂടം
Feb 11, 2022, 12:49 IST
റോം: (www.kvartha.com 11.02.2022) 70 വയസുള്ള ഇറ്റാലിയന്‍ വനിതയുടെ മൃതദേഹം മമി (mummy) രൂപത്തില്‍ ഡൈനിംഗ് ടേബിളില്‍ കണ്ടെത്തി. മരിച്ച് രണ്ട് വര്‍ഷത്തിലേറെ ആയെന്നും മൃതദേഹം പൊതിഞ്ഞ് സൂക്ഷിച്ച നിലയിലായിരുന്നെന്നും പൊലീസ് പറഞ്ഞു. മരിച്ച മരിനെല്ല ബെറെറ്റയ്ക്ക് ബന്ധുക്കളില്ല. വടക്കന്‍ ഇറ്റലിയിലെ ലേക് കോമോയ്ക്ക് സമീപമുള്ള പ്രെസ്റ്റിനോയിലെ വീട്ടിലാണ് അവര്‍ താമസിച്ചിരുന്നത്.
ലൊംബാര്‍ഡിയില്‍ ശക്തമായ കാറ്റ് വീശുന്ന സമയത്ത് പൊലീസ് വീട്ടിലേക്ക് വിളിച്ചിട്ടും പ്രതികരിച്ചില്ല. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം മോര്‍ചറിയിലേക്ക് മാറ്റി. മരണകാരണമറിയാന്‍ വിദഗ്ധ പരിശോധന നടത്തും.
കോമോയിലെ മരിനല്ല ബെറെറ്റയ്ക്ക് സംഭവിച്ചത് നമ്മുടെ മനസാക്ഷിയെ വേദനിപ്പിക്കുന്നെന്ന് കുടുംബക്ഷേമ മന്ത്രി എലീന ബൊനെറ്റി ഫേസ്ബുകില്‍ കുറിച്ചു. ഐക്യത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്ന ഒരു സമൂഹമെന്ന നിലയില്‍, അവരുടെ ജീവിതത്തെ പറ്റി ഓര്‍മിക്കേണ്ടത് ഞങ്ങളുടെ കടമയായിരുന്നു. ആര്‍ക്കും ഈ ഗതി വരരുതെന്നും അവര്‍ പറഞ്ഞു.
ബെറെറ്റയുടെ ശവസംസ്‌കാര ചടങ്ങുകള്‍ പ്രാദേശിക ഭരണകൂടം ഏറ്റെടുത്ത് നടത്തുമെന്ന് കോമോ മേയര്‍ മരിയോ ലാന്‍ഡ്രിസിന അറിയിച്ചു. കൂടാതെ, സംസ്‌കാര ചടങ്ങിലേക്ക് എല്ലാ നഗരവാസികളെയും മേയര്‍ ക്ഷണിച്ചു. ' ഇത് ഒരുമിച്ചിരിക്കേണ്ട നിമിഷമാണ്, ഈ സ്ത്രീക്ക് ബന്ധുക്കളില്ലെങ്കിലും ഞങ്ങള്‍ക്ക് അവളുടെ ബന്ധുക്കളാകും,' മേയര്‍ ലാന്‍ഡ്രിസിന പറഞ്ഞു.
ദേശീയ സ്ഥിതിവിവരക്കണക്ക് ഇന്‍സ്റ്റിറ്റ്യൂടിന്റെ 2018-ലെ റിപോര്‍ട് പ്രകാരം ഇറ്റലിയില്‍ 75 വയസിന് മുകളിലുള്ളവരില്‍ 40 ശതമാനവും ഒറ്റയ്ക്കാണ് ജീവിക്കുന്നത്. അവര്‍ക്ക് സുഹൃത്തുക്കളോ ബന്ധുക്കളോ ഇല്ല. രാജ്യത്ത് ഏറ്റവുമധികം പ്രചാരമുള്ള ദിനപത്രമായ കൊറിയര്‍ ഡെല്ല സെറയുടെ ഒന്നാം പേജില്‍ എഡിറ്റര്‍ മാസിമോ ഗ്രാമെല്ലിനി, ബെറെറ്റയെ 'ഏകാന്തത വ്യക്തിവല്‍ക്കരിച്ചു' എന്ന് വിശേഷിപ്പിച്ചു.
'നമ്മളില്‍ പലര്‍ക്കും ഇപ്പോഴും ഇറ്റലിയിലെ കര്‍ഷക കുടുംബങ്ങളെക്കുറിച്ചുള്ള ഓര്‍മകളുണ്ട്. ആധുനിക കുടുംബങ്ങള്‍ കുറയുന്നു... ആളുകള്‍ ഒറ്റയ്ക്ക് മരിക്കുന്നു. ഞങ്ങള്‍ ഒറ്റയ്ക്കാണ് ജീവിക്കുന്നത്, അത് ഏതാണ്ട് മോശമാണ്,' അദ്ദേഹം പറഞ്ഞു.
Keywords: Top-Headlines, Rome, News, Body Found, Gulf, International, Police, Family, Italy, friends, Italian woman found seated on her dining table in mummified state two years after her death.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.