കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്; ഖാസിം സുലൈമാനിയെ വധിച്ച് ട്രംപ് ട്വീറ്റ് ചെയ്തത് അമേരിക്കന്‍ പതാക; ഇറാഖിലെ യുഎസ് സൈനികത്താവളം ആക്രമിച്ചതിന് ശേഷം ഇറാന് പതാക ട്വീറ്റ് ചെയ്ത് പട്ടാള ഉദ്യോഗസ്ഥന്റെ മറുപടി
Jan 8, 2020, 15:52 IST
ബാഗ്ദാദ്: (www.kvartha.com 08/01/2020) കണ്ണിന് പകരം കണ്ണ്, പല്ലിന് പകരം പല്ല്. അമേരിക്കയുടെ ക്രൂരതകള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടിച്ച് ഹമ്മുറാബിയുടെ തത്വം പ്രാവര്‍ത്തികമാക്കുകയാണ് ഇറാന്. ഇറാഖിലെ രണ്ട് അമേരിക്കന്‍ സൈനിക കേന്ദ്രത്തിന് നേരെ വ്യോമാക്രമണം നടത്തിയതിന് പിന്നാലെ ഇറാന് നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി സൈദ് ജലീല്‍ ഇറാന്റെ ദേശീയ പതാക ട്വിറ്റ് ചെയ്തു.
ജനുവരി മൂന്നിന് ഇറാന് സൈനിക മേധാവി ഖാസിം സുലൈമാനിയെ അമേരിക്ക വ്യോമാക്രണത്തിലൂടെ വധിച്ചിരുന്നു. സുലൈമാനി ഉള്‍പ്പടെ ഏഴ് പേരാണ് മരിച്ചത്. ഇതിന് പിന്നാലെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ ഫ്ളാഗ് ട്വീറ്റ് ചെയ്തിരുന്നു. ഇതിന് മറുപടിയായാണ് സൈദ് ജലീല്‍ ഇറാന്റെ ദേശീയ പതാക ട്വിറ്റ് ചെയ്തത്.
ഇറാഖിലെ രണ്ട് യുഎസ് സൈനിക താവളങ്ങളിലേക്ക് ബുധനാഴ്ച്ച പുലര്‍ച്ചെ 1:20നാണ് ഇറാന് മിസൈലാക്രണം നടത്തിയത്. ഇറാന്റെ പട്ടാളമേധാവി ഖാസിം സുലൈമാനി അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതും പുലര്‍ച്ചെ 1:20നാണ്. തങ്ങളുടെ പട്ടാളമേധാവിയെ കൊലപ്പെടുത്തിയ അതേ സമയം ആക്രമണത്തിന് തെരഞ്ഞെടുത്തതിലൂടെ ഇറാന്റെ പ്രതികാരദാഹം എത്രത്തോളമാണെന്ന് ലോകം കാണ്ടിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: World, Iraq, Iran, America, Clash, Flag, Trending, News, Gulf, Iranian official trolls Trump tweeting an image of Iran's flag after the country fires tens of ballistic missiles
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.