Arrested | 'പുതുവര്‍ഷത്തലേന്ന് മദ്യവിരുന്നില്‍ പങ്കെടുത്ത ഫുട്‌ബോള്‍ താരങ്ങള്‍ അറസ്റ്റില്‍'

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


ദുബൈ: (www.kvartha.com) പുതുവര്‍ഷത്തലേന്ന് രാത്രിയില്‍ ടെഹ്‌റാനില്‍ മദ്യവിരുന്നില്‍ പങ്കെടുത്ത ഫുട്‌ബോള്‍ താരങ്ങളെ ഇറാന്‍ പൊലീസ് അറസ്റ്റ് ചെയ്തതായി റിപോര്‍ട്. ഇറാനിലെ ഒരു പ്രമുഖ ഫുട്ബോള്‍ ക്ലബിലെ മുന്‍ ഫുട്ബോള്‍ താരങ്ങള്‍ ഉള്‍പെടെയുള്ളവരെ അറസ്റ്റ് ചെയ്തായാണ് ഇറാനിയന്‍ വാര്‍ത്ത ഏജന്‍സി ടാസ്നിം റിപോര്‍ട് ചെയ്തത്. ഒരു പ്രമുഖ ടെഹ്‌റാന്‍ സോകര്‍ ക്ലബ് ടീം അംഗങ്ങളും മുന്‍ അംഗങ്ങളുമാണ് അറസ്റ്റിലായതെന്നാണ് വിവരം. 
Aster mims 04/11/2022

മദ്യപാനത്തിന് ഇറാനില്‍ വിലക്കുണ്ട്. ഇറാനിലെ മദ്യനിരോധനം ലംഘിച്ചാണ് ടെഹാറാനിലെ ക്ലബില്‍ പുതുവര്‍ഷ പാര്‍ടി നടന്നതെന്നും അമിതമായി മദ്യം ഉപയോഗിച്ച ചില താരങ്ങള്‍ അബോധാവസ്ഥയിലായിരുന്നുവെന്നും ടാസ്നിം റിപോര്‍ട് പറയുന്നു. അതേസമയം, കൂടുതല്‍ വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല.


Arrested | 'പുതുവര്‍ഷത്തലേന്ന് മദ്യവിരുന്നില്‍ പങ്കെടുത്ത ഫുട്‌ബോള്‍ താരങ്ങള്‍ അറസ്റ്റില്‍'


എന്നാല്‍ ഇവര്‍ പങ്കെടുത്തത് ഒരു പിറന്നാളാഘോഷത്തിലായിരുന്നുവെന്നാണ് മറ്റൊരു ഇറാനിയന്‍ മാധ്യമം റിപോര്‍ട് ചെയ്തത്. അറസ്റ്റ് ചെയ്തവരില്‍ ഒരാളെ ഒഴികെ ഫുട്ബോള്‍ താരങ്ങളെയെല്ലാം വിട്ടയച്ചുവെന്നാണ് വിവരം. സംഭവത്തില്‍ ഇറാന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ സെപ്റ്റംബറില്‍ ഹിജാബ് നിയമം ലംഘിച്ചതിന് അറസ്റ്റിലായ കുര്‍ദ് യുവതി പൊലീസിന്റെ കസ്റ്റഡിയില്‍ മരിച്ചതിനെതുടര്‍ന്ന് ഇറാനില്‍ ആരംഭിച്ച ദേശീയ പ്രക്ഷോഭം ഇനിയും കെട്ടടങ്ങിയിട്ടില്ല.

Keywords:  News,World,international,Arrested,Arrest,Football,Players,Gulf,Dubai,Iran,New Year,Celebration,Birthday Celebration,Liquor,Sports, Iran police arrest footballers after attending New Year's party
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia